അട്ടപ്പാടി മധു കേസ്: രണ്ട് സാക്ഷികൾ കൂടി കൂറുമാറി, 29 ആം സാക്ഷിയുടെ കാഴ്ചശക്തി പരിശോധിക്കാൻ ഉത്തരവിട്ട് കോടതി

0
27

അട്ടപ്പാടി മധു കേസിൽ കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കണമെന്ന് കോടതി. കൂറുമാറിയ സുനിൽകുമാറിൻ്റെ കണ്ണ് പരിശോധിക്കാനാണ് കോടതി നിർദേശം നൽകിയത്. മധുവിനെ പ്രതികൾ കൊണ്ടുവരുന്ന വിഡിയോയിലെ ദ്യശ്യങ്ങൾ കാണുന്നില്ലെന്നായിരുന്നു സാക്ഷി പറഞ്ഞത്. ഈ വിഡിയോയിൽ കാഴ്ചക്കാരനായി സുനിൽകുമാറിനെയും കാണാം. എന്നാൽ ഒന്നും കാണുന്നില്ലെന്നായിരുന്നു സാക്ഷിമൊഴി. ഇതേ തുടർന്നാണ് കണ്ണ് പരിശോധിക്കാൻ കോടതി നിർദേശം നൽകിയത്.

അട്ടപ്പാടി മധു വധക്കേസി 29 ആം സാക്ഷി സുനിലാണ് കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം 15 ആയി. മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ട് വരുന്നത് കണ്ടു, പ്രതികള്‍ കള്ളൻ എന്നു പറഞ്ഞ് മധുവിന്‍റെ ദൃശ്യങ്ങൾ എടുക്കുന്നത് കണ്ടു എന്നുമായിരുന്നു സുനിൽ കുമാര്‍ പൊലീസിന് നല്‍കിയ മൊഴി. ഈ മൊഴിയാണ് സുനിൽ കുമാര്‍ കോടതിയില്‍ മാറ്റി പറഞ്ഞത്.

ഇരുത്തിയേഴാം സാക്ഷിയായ സെയ്തലവി ഇന്നലെ കൂറുമാറിയിരുന്നു. അതേസമയം രണ്ട് സാക്ഷികൾ ഇന്നലെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. സാക്ഷികളായ വിജയകുമാർ, രാജേഷ് എന്നിവരാണ് മൊഴിയിൽ ഉറച്ചു നിന്നത്. ഇരുപത്തിയഞ്ചാം സാക്ഷിയാണ് വിജയകുമാർ. രാജേഷ് ഇരുപത്തിയാറാം സാക്ഷിയാണ്.

Leave a Reply