Pravasimalayaly

അറക്കാൻ പോവുന്ന ആടിന് പ്ലാവില കാണിക്കുന്നു, കേരളത്തിൽ നടക്കുന്നത് ധ്രുവീകരണ ശ്രമങ്ങൾ; മുഖ്യമന്ത്രി

രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപെടുത്താനാണ് കേന്ദ്രത്തിനിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സോണിയക്കും രാഹുലിനും നോട്ടീസ് നൽകിയത് കോൺഗ്രസുകാർ അറിഞ്ഞിട്ടില്ല. കേരളത്തിൽ നടക്കുന്നത് ധ്രുവീകരണ ശ്രമങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

‘അറക്കാൻ പോവുന്ന ആടിന് പ്ലാവില കാണിക്കുകയാണ്. സംസ്ഥാനത്ത് ന്യൂനപക്ഷ വർഗീയത രൂപം കൊണ്ടിരിക്കുന്നു. ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ വർഗീയത അല്ല പരിഹാരം. വർഗീയതയെ വർഗീയത കൊണ്ടല്ല നേരിടേണ്ടത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ മാറ്റാൻ ശ്രമം നടക്കുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും ന്യൂന പക്ഷങ്ങൾക്കെതിരെ ആക്രമണം ഉണ്ടാകുന്നു. ഹിറ്റ്‌ലറുടെ നയം ഇന്ത്യയിൽ പ്രാവർത്തികമാക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണ്. ഇറ്റലിയിൽ പോയി ഫാസിസ്റ്റു പാർട്ടിയെ കണ്ടൂ പഠിച്ചവരാണ് ആർഎസ്എസ്.’  മലപ്പുറത്ത് ഇ എംഎസ് ദേശിയ സെമിനാറിൽ മുഖ്യമന്ത്രി പറഞ്ഞു

അധികാരങ്ങൾ കേന്ദ്രം വെട്ടിച്ചുരുക്കി. നികുതി വിഹിതം വെട്ടിച്ചുരുക്കി. ഫെഡറലിസത്തിന് ആപത്താണിത്. .എല്ലാവർക്കും നീതി ഉറപ്പ് വരുത്തുന്ന പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version