Saturday, November 23, 2024
HomeAUTOവിൽപ്പനയിൽ 56 ശതമാനത്തിന്റെ ഇടിവ് : 90 ദിവസത്തിന് ശേഷമുള്ള ഇ എം ഐയും ക്യാഷ്...

വിൽപ്പനയിൽ 56 ശതമാനത്തിന്റെ ഇടിവ് : 90 ദിവസത്തിന് ശേഷമുള്ള ഇ എം ഐയും ക്യാഷ് ബാക് ഓഫറും പലിശ ഇളവും പ്രഖ്യാപിച്ച് മഹീന്ദ്ര

വിൽപ്പനയിൽ 56 ശതമാനത്തിന്റെ ഇടിവ് : 90 ദിവസത്തിന് ശേഷമുള്ള ഇ എം ഐയും ക്യാഷ് ബാക് ഓഫറും പലിശ ഇളവും പ്രഖ്യാപിച്ച് മഹീന്ദ്ര

Own Now and Pay after 90 days എന്ന ഓഫറാണ് ഇതിൽ പ്രധാനപ്പെട്ടത്.
ഈ പദ്ധതിക്ക് കീഴിൽ ഉപഭോക്താക്കൾക്ക് ഏതു മഹീന്ദ്ര വാഹനവും സ്വന്തമാക്കാം. 90 ദിവസത്തിന് ശേഷമാണ് വാഹനങ്ങളുടെ ഇഎംഐ ആരംഭിക്കുക. ഇഎംഐക്ക് കാഷ് ബാക്ക് ഓഫറും ആകർഷകമായ പലിശയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ആഭ്യന്തര വിപണിയിൽ 8004 യൂണിറ്റ് യാത്രാവാഹനങ്ങൾ മാത്രമാണ് കമ്പനിക്ക് മെയിൽ വിൽക്കാനായത്. ഏപ്രിലിൽ ഇത് 18285 യൂണിറ്റായിരുന്നു; 56 ശതമാനത്തിന്റെ ഇടിവ്.

വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിൽ 53 ശതമാനം ഇടിവാണ് ഉണ്ടായത്. ഏപ്രിലിൽ 16147 യൂണിറ്റ് വാഹനങ്ങൽ വിറ്റ വേളയിൽ മെയ് മാസത്തിൽ 7508 വാഹനങ്ങൾ മാത്രമാണ് വിൽക്കാനായത്. 1935 യൂണിറ്റ് ആണ് കയറ്റുമതി. ഏപ്രിലിൽ ഇത് 2005 യൂണിറ്റായിരുന്നു.

അതിനിടെ, വിവണിയിൽ മഹീന്ദ്രയുടെ സെക്കൻഡ് ജനറേഷൻ ഥാർ എസ്.യു.വിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എട്ടു മാസം മുമ്പ് അവതരിപ്പിച്ച ഓഫ് റോഡ് വാഹനത്തിന്റെ ബുക്കിങ് 55000 കടന്നു. ഓരോ മാസവും ശരാശരി അയ്യായിരം ബുക്കിങ്ങുകളാണ് എസ്.യു.വിന് ഉള്ളതെന്ന് കമ്പനി പറയുന്നു. ഡൽഹിയിൽ 12.11 ലക്ഷമാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments