ജനപ്രിയ മോഡലുകളുടെ വില 33 ശതമാനം വരെ കുറച്ചതായി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക് അറിയിച്ചു. പുതിയ വില വന്നതോടെ ജനപ്രിയ മോഡലായ ഒപ്റ്റിമ ഇആര്‍ 58,980 രൂപയ്ക്ക് ലഭിക്കും. മുമ്പത്തെ വില 78,640 രൂപയായിരുന്നു. 79,940 രൂപയില്‍ നിന്നിരുന്ന ഫോട്ടോണ്‍ എച്ച്എക്സ് മോഡല്‍ 71,449 രൂപയിലേക്ക് മാറും. അതുപോലെ, എന്‍വൈഎക്സ് എച്ച്എക്സ് (ട്രിപ്പിള്‍ ബാറ്ററി) 85,136 രൂപയില്‍ വരും, നേരത്തെ ഇത് 1,13,115 രൂപയായിരുന്നു.