ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജ് പുതിയൊരു ബൈക്കിന്റെ നിര്‍മാണത്തിലാണെന്ന് റിപ്പോര്‍ട്ട്. പള്‍സര്‍ 220 എഫിന് സമാനമായി സെമി ഫെയേഡ് ബൈക്ക് ആണ് പള്‍സര്‍ 250എഫ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ഇഡി ഹെഡ്ലാമ്പുള്ള ആദ്യ പള്‍സര്‍ ബൈക്കുമായിരിക്കും 250എഫ് എന്നും റിപ്പോര്‍ട്ടുണ്ട്. പള്‍സര്‍ 250എഫിന് വോള്‍ഫ് ഐ സ്റ്റൈല്‍ ഹെഡ്ലാംപാണ് എന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന.