Monday, January 20, 2025
HomeAUTOനേട്ടം കൊയ്‌ത്ത് മാരുതി സുസുക്കി

നേട്ടം കൊയ്‌ത്ത് മാരുതി സുസുക്കി

2021 ജൂലൈയിലെ മാസത്തിലെ ഉല്‍പ്പാദനത്തില്‍ വന്‍ നേട്ടവുമായി മാരുതി സുസുകി. 58 ശതമാനമാണ് മാരുതിയുടെ ഉല്‍പ്പാദന വര്‍ദ്ധനവ്. വിവിധ നിര്‍മാണ പ്ലാന്റുകളില്‍ നിന്നായി 1,70,719 യൂണിറ്റുകള്‍ കമ്പനി ഉല്‍പ്പാദിപ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പാസഞ്ചര്‍ വാഹനങ്ങളുടെ നിര്‍മാണം 2020 ജുലൈയിലെ 1,05,345 ല്‍നിന്ന് 1,67,825 യൂണിറ്റായാണ് വര്‍ധിച്ചത്. മിനി കാറുകളുടെ ഉല്‍പ്പാദനം 20,638 യൂണിറ്റില്‍നിന്ന് 24,899 യൂണിറ്റായും യൂട്ടിലിറ്റി വാഹനങ്ങളുടെ നിര്‍മാണം 40,094 ആയും കോംപാക്ട് കാറുകളുടെ നിര്‍മാണം 90,604 യൂണിറ്റായും വര്‍ധിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments