Sunday, November 17, 2024
HomeNewsKeralaലൈംഗിക ദുരുപയോഗം തടയാൻ സ്‌കൂൾ പാഠ്യപദ്ധതിയിൽ ബോധവൽക്കരണം ഉൾപ്പെടുത്തണം; ഹൈക്കോടതി

ലൈംഗിക ദുരുപയോഗം തടയാൻ സ്‌കൂൾ പാഠ്യപദ്ധതിയിൽ ബോധവൽക്കരണം ഉൾപ്പെടുത്തണം; ഹൈക്കോടതി

ലൈംഗിക ദുരുപയോഗം തടയാനുള്ള ബോധവൽക്കരണം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനും സിബിഎസ്ഇയ്ക്കും ഹൈക്കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിൻറെതാണ് സുപ്രധാന ഉത്തരവ്.

വിദ്യാർത്ഥികളുടെ പ്രായത്തിനനുസരിച്ച്  പദ്ധതി തയ്യാറാക്കണം എന്നാണ് നിർദ്ദേശം. രണ്ട് മാസത്തിനുള്ളിൽ പാഠ്യക്രമം തയ്യാറാക്കണം. ഇതിന് വിദഗ്ധ സമിതിയെ രൂപീകരിക്കണമെന്നും അമേരിക്കയിലെ എറിൻസ് ലോയെ മാതൃകയാക്കാമെന്നും കോടതി നിർദ്ദേശിച്ചു. പാഠ്യപദ്ധതിയിൽ ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉൾപ്പെടുത്തുമ്പോൾ ഇത് മാർഗ്ഗരേഖയായി സ്വീകരിക്കാമെന്നും ഉത്തരവിൽ പറയുന്നു.
 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments