Pravasimalayaly

അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ടൈറ്റിൽ സോങ് പുറത്തിറങ്ങി

അയ്യപ്പനും കോശിയും’ എന്ന സൂപ്പര്‍ഹിറ്റ് മലയാളചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആണ് ‘ഭീംല നായക്’.

പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേരാണ് ചിത്രത്തിനും. ഇപ്പോഴിതാ ചിത്രത്തിലെ ടൈറ്റില്‍ ഗാനം അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. രാമജോഗയ്യ ശാസ്ത്രിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് തമന്‍ എസ് ആണ്. സംഗീത സംവിധായകനൊപ്പം ശ്രീ കൃഷ്ണ, പൃഥ്വി ചന്ദ്ര, റാം മിരിയാള എന്നിവരാണ് ആലാപനം.

BheemlaNayak Title Song | #Pawan Kalyan | Rana Daggubati | Saagar K Chandra | Trivikram | Thaman S

Exit mobile version