Sunday, November 17, 2024
HomeNewsKeralaകെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി, ഇനി കൃഷിവകുപ്പില്‍ 

കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി, ഇനി കൃഷിവകുപ്പില്‍ 

തിരുവനന്തപുരം: ഇടത് യൂണിയനുകളുമായുള്ള തര്‍ക്കം തുടരുന്നതിനിടെ, കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. രാജന്‍ ഖോബ്രഗഡെയാണ് പുതിയ ചെയര്‍മാന്‍. അശോകിനെ കൃഷിവകുപ്പിലേക്ക് മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ബി അശോകിനെ കെഎസ് ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചത്. ഇടത് യൂണിയനുകളുടെ സമ്മര്‍ദ്ദഫലമായാണ് അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കെഎസ് ഇബിയിലെ സിപിഎം അനുകൂല സംഘടനായ ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതൃത്വവുമായുള്ള സംഘര്‍ഷമാണ് ബി അശോകിനെ മാറ്റുന്നതില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ അച്ചടക്ക നടപടിയുടെ ഭാഗമായി പെരിന്തല്‍മണ്ണയിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി തിരുവനന്തപുരത്തേയ്ക്ക് സ്ഥലംമാറ്റാമെന്ന് അശോക് ഉറപ്പുനല്‍കിയതായി യൂണിയന്‍ നേതൃത്വം ആരോപിക്കുന്നു. 

എന്നാല്‍ ഇതുവരെ ഇതില്‍ നടപടിയാവാത്തതില്‍ യൂണിയന് പ്രതിഷേധമുണ്ട്. അതിനിടെയാണ് അശോകിനെ കൃഷി വകുപ്പിലേക്ക് സ്ഥലംമാറ്റിയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള സ്ഥാനക്കയറ്റത്തിന്റെ ഭാഗമായാണ് സ്ഥലംമാറ്റമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments