Pravasimalayaly

ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു; ആരോഗ്യനില തൃപ്തികരം

ബാബുവിന്റെ ആരോഗ്യനില തൃപ്തികരം. വിദഗ്ധ ഡോക്ടേഴ്‌സ് ഉടൻ പരിശോദിക്കും. ജില്ലാ ആശുപത്രിയിൽ ബാബുവിനായി ഐസിയു ഉൾപ്പെട സംവിധാനങ്ങൾ സജ്ജം. വിദഗ്ധ ചികിത്സയ്ക്കായി ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തീകരിച്ച ഇന്ത്യൻ സൈന്യം ബാബുവിനെ മലമുകളിലേക്ക് എത്തിക്കുന്നത് ഏകദേശം പത്ത് മണിയോടെയാണ്. തുടക്കത്തിൽ ശാരീരിക അവശതകളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛർദിക്കുകയായിരുന്നു. രക്ഷാപ്രവർത്തകരാണ് അവശനിലയിലായ ബാബുവിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് അയച്ച് നൽകിയത്. എത്രയും പെട്ടെന്ന് ബാബുവിനെ രക്ഷിക്കാനായി ഹെലികോപ്റ്റർ എത്തിക്കാൻ രക്ഷാപ്രവർത്തകർ അഭ്യർത്ഥിച്ചു. ബാബുവിനെ മലമുകളിലെത്തിച്ച ശേഷം പ്രാഥമിക ചികിത്സയും വെള്ളവും ഭക്ഷണവും നൽകിയതാണ്. പക്ഷേ വെള്ളം കുടിച്ചതിന് പിന്നാലെ ബാബു രക്തം ഛർദിച്ചത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. എന്നാൽ നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന വിവരം.

ചെറാട് മലയിൽ ബാബു വെള്ളവും ഭക്ഷണവുമില്ലാതെ ഉറക്കം വെടിഞ്ഞ് കുടുങ്ങി കിടന്നത് 45 മണിക്കൂറാണ്. ബാബുവിന് സമീപം ആദ്യം എത്തിയപ്പോൾ സൈന്യം ഭക്ഷണവും വെള്ളവും നൽകി. സുരക്ഷാ ബെൽറ്റും കയറും ഉപയോഗിച്ചാണ് ബാബുവിനെ രക്ഷിച്ചത്.

Exit mobile version