പിഎസ് സിയെ നോക്കുകുത്തിയാക്കി കൂട്ടസ്ഥിരപ്പെടുത്തല്‍

0
44

പിഎസ്്‌സി റാങ്ക് ജേതാക്കള്‍ ജോലിക്കായി സമരവുമായി സെക്രട്ടേറിയറ്റ് പടിക്കല്‍. തിരുവനന്തപുരം: സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‌ക്കെ പിന്‍വാതില്‍ നിയമനം തകൃതിയായി. പിഎസ്്‌സി പരീക്ഷയെഴുതി നിയമനത്തിനായി ആയിരങ്ങള്‍ കാത്തുനില്ക്കുമ്പോഴാണ് സ്വന്തക്കാര്‍ക്ക് പിന്‍വാതിലില്‍ കൂടി സര്‍ക്കാര്‍ സ്ഥിരപ്പെടുത്തല്‍ നല്കുന്നത്. സിഡിറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ 150 തോളം താത്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത്തരത്തില്‍ പല വകുപ്പുകളിലും പിന്‍വാതില്‍ നിയമനം തകൃതിയായി നടത്തുകയാണ് സര്‍ക്കാര്‍. താത്കാലികക്കാരെ സര്‍ക്കാര്‍ പിന്‍വാതിലിലൂടെ നിയമിക്കുമ്പോള്‍ അര്‍ഹരായ നൂറുകണക്കിന് പിഎസ്്‌സി റാങ്ക് ജേതാക്കള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ജോലിയ്ക്കായി അനിശ്ചിതകാല സമരത്തിലാണെന്നതാണ് മറ്റൊരു വിരോധാഭാസം. പിന്‍വാതില്‍ നിയമനത്തിന് ഓശാന പാടുന്ന നിലപാടാണ് ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള ഇടതു യുവജനസംഘടനകളുടേതെന്നതും മറ്റൊരു വസ്തുത

Leave a Reply