Pravasimalayaly

മോശം കാലാവസ്ഥ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട ആറ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കി. ആറ് വിമാനങ്ങളാണ് ഇത്തരത്തില്‍ നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. മോശം കാലാവസ്ഥയയെ തുടര്‍ന്നാണ് നടപടി.

ഷാര്‍ജ, ബഹ്‌റൈന്‍, ദോഹ, അബുദാബി എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയത്. ഇന്ന് രാവിലെയാണ് വിമാനങ്ങള്‍ എത്തിയത്.

ആറെണ്ണത്തില്‍ രണ്ട് വിമാനങ്ങള്‍ യാത്രക്കാരെ ഇറക്കി തിരികെ പോയി. ശേഷിക്കുന്ന നാല് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ തന്നെ തുടരുകയാണ്. യാത്രക്കാര്‍ക്ക് മറ്റ് അറിയിപ്പുകള്‍ നല്‍കിയിട്ടില്ല.

Exit mobile version