Pravasimalayaly

കോവിഡ് : ബഹ്‌റൈനിൽ മൂന്ന് മലയാളികൾ കൂടി മരണത്തിന് കീഴടങ്ങി

കോവിഡ് ബാധിച്ച് മൂന്നു മലയാളികള്‍ ബഹ്‌റൈനില്‍ മരിച്ചു. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനി തങ്കമ്മ ജേക്കബ് (70), പത്തനംതിട്ട തെങ്ങുംകാവ് സ്വദേശി ജേക്കബ് തോമസ് (56), പാലക്കാട് കൊപ്പം മുളയങ്കാവ് സ്വദേശി മണ്ണാര്‍കുന്നത്ത് അബ്ദുല്‍ ജബ്ബാര്‍ (44) എന്നിവരാണ് മരിച്ചത്.   39 വര്‍ഷമായി സിഞ്ച് എക്‌സ്‌ചേഞ്ചില്‍ ഹെഡ് കാഷ്യറായി ജോലി ചെയ്യുകയായിരുന്നു തങ്കമ്മ. ഭര്‍ത്താവ്: ജേക്കബ്. മകള്‍: ക്രിസ്റ്റീന. അരാദി കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു ജേക്കബ് തോമസ്. 30 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം അടുത്ത മാസം നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. ഭാര്യ: ജോയിസ് ജേക്കബ് (നഴ്‌സ്, സല്‍മാനിയ ഹോസ്പിറ്റല്‍). മക്കള്‍: എഫ്രയീം, ജെറമി. 22 വര്‍ഷത്തോളമായി ബഹ്‌റൈനില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന അബ്ദുല്‍ ജബ്ബാര്‍ ഹൂറയിലെ കഫ്റ്റീരിയ ജീവനക്കാരനായിരുന്നു.

Exit mobile version