ബഹ്‌റൈനിൽ രണ്ട് മലയാളികൾ മരണപ്പെട്ടു

0
20

ബുധനാഴ്​ച രാത്രിയും ഇന്ന്​ രാവിലെയുമായി ബഹ്​റൈനിൽ രണ്ട്​ മലയാളികൾ മരണപ്പെട്ടു. പത്തനംതിട്ട കൂടൽ സത്യശ്ശേരി ജനാർദ്ദനന്‍റെ മകൻ സുരേഷ്​കുമാർ(53), കണ്ണൂർ ഇരിക്കൂർ എൻ.ബി ഹൗസിൽ പുതിയ പുരയിൽ പോക്കറിന്‍റെ മകൻ എലോടൻ വളപ്പിൽ മുഹമ്മദ്​ കുഞ്ഞി (55) എന്നിവരാണ്​ മരിച്ചത്​.

സുരേഷ്​കുമാർ ബുധനാഴ്​ച രാത്രി ജോലി കഴിഞ്ഞ്​ റൂമിലെത്തി കുളിക്കാൻ ബാത്​റൂമിൽ കയറിയപ്പോൾ കുഴഞ്ഞു വീണ്​ മരിക്കുകയായിരുന്നു. 20 വർഷമായി ബഹ്​റൈനിലാണ്​ ഇദ്ദേഹം​. റെഡ്​ടാകിൽ സെയിൽസ്​മാനായി ജോലി ചെയ്യുകയായിരുന്നു. മാതാവ്​ ലക്ഷമിക്കുട്ടിയമ്മ, ഭാര്യ: സുനിത. മക്കൾ: ശ്രേയസ്​, ശ്രേയ. സഹോദരൻ: സുനിൽ (ബഹ്​റൈൻ).

ഹമദ്​ ടൗൺ ബ്ലൂ ബീച്ച്​ റസ്​റ്റോറൻറിൽ ജീവനക്കാരനാണ്​ ഇരിക്കൂർ എലോടൻ വളപ്പിൽ മുഹമ്മദ്​ കുഞ്ഞി (55). വ്യാഴാഴ്​ച രാവിലെ ഒമ്പത്​ മണിക്ക്​ ശാരീരിക അസ്വസ്​ഥതകൾ കാരണം ബി.ഡി.എഫ്​ ഹോസ്​പിറ്റലിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇദ്ദേഹം 23 വർഷമായി ബഹ്​റൈനിൽ. മാതാവ്:​ മറിയം. ഭാര്യ: റഹ്​മത്ത്​. മക്കൾ: റസ്​ന, റിസാന, റയ്യാൻ.

Leave a Reply