Wednesday, July 3, 2024
HomeNRIGulfബഹ്റൈനിൽ ഭാഗിക അടച്ചുപൂട്ടൽ ജൂലൈ 2 വരെ തുടരും : പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇവയൊക്കെ

ബഹ്റൈനിൽ ഭാഗിക അടച്ചുപൂട്ടൽ ജൂലൈ 2 വരെ തുടരും : പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇവയൊക്കെ

ബഹ്റൈനിൽ കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരാൻ നാഷണൽ മെഡിക്കൽ ടീം തീരുമാനിച്ചു. നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയ നെത്തുടർന്നാണ് ജൂലൈ 2 വരെ ഭാഗിക അടച്ചുപൂട്ടൽ തുടരാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തിൽ ജൂൺ 10 വരെയും രണ്ടാംഘട്ടത്തിൽ ജൂൺ 25 വരെയും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ജൂലൈ 2 വരെ തുടരുവാൻ തീരുമാനിച്ചിട്ടുള്ളത്

മാളുകൾ സ്പോർട്സ് സെന്ററുകൾ നീന്തൽ കുളങ്ങൾ തുടങ്ങിയവ അടച്ചിടും. ഉപഭോക്താക്കൾക്ക് നേരിട്ട് സാധനങ്ങളും സേവനങ്ങളും നൽകുന്ന വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ അടച്ചിടും. ഇത്തരം സ്ഥാപനങ്ങൾക്ക് ഡോർ ഡെലിവറി സംവിധാനം ഉപയോഗിക്കാവുന്നതാണ്. 70 ശതമാനം സർക്കാർ ജോലിക്കാർക്ക് വീട്ടിൽ ഇരുന്നുള്ള ജോലി അനുവദിക്കും. ഹോട്ടലുകൾക്കും റസ്റ്റോറന്റ്കൾക്കും ഹോം ഡെലിവറിയും ടേക്ക് എവെയും നടത്താവുന്നതാണ്. സൂപ്പർമാർക്കറ്റുകൾ ഹൈപ്പർ മാർക്കറ്റുകൾ കോൾഡ് സ്റ്റോറേജ് കൾ എന്നിവയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments