ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വേദിയായി ഉത്തര്‍പ്രദേശ്. മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി പുറത്താക്കിയ ഒമ്പത് എംഎല്‍എ മാര്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി.
ഇന്ന് രാവിലെ നടന്ന കൂടിക്കാഴ്ച തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പത്തെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ബിഎസ്പി ചീഫ് മായാവതി പുറത്താക്കിയവരാണ് ഇവര്‍. എംഎല്‍എമാരായ അസ്‌ളം റെയ്‌നി, അസ്‌ളാം അലി ചൗധരി, മുഫ്തബ സിദ്ദിഖി, ഹക്കീം ലാല്‍ ബിന്ദ്, ഹര്‍ഗോബിന്ദ് ഭാര്‍ഗവ്, സുഷമാ പട്ടേല്‍, വന്ദനാ സിംഗ്, രാംവീര്‍ ഉപാദ്ധ്യായ്, അനില്‍ സിംഗ് എന്നിവരാണ് ചര്‍ച്ച നടത്തിയത്. എസ്പി അടുത്ത വര്‍ഷം ഭരണം നേടുമെന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇവര്‍ എസ്പിയെ തെരഞ്ഞെടുത്തിരിക്കുന്നത്.
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി 19 സീറ്റുകളിലായിരുന്നു ജയിച്ചത്. അതിനിടയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്തു. അതിന് ശേഷം ഇതുവരെ 11 പേരെയാണ് പാര്‍ട്ടിയില്‍ നിന്നും കളഞ്ഞത്. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഏഴു വിമതരെ മായാവതി പുറത്താക്കുകയും ചെയ്തിരുന്നു. ഇതോടെ പാര്‍ട്ടിയിലെ എംഎല്‍എമാരുടെ എണ്ണം ഏഴായി ചുരുങ്ങി. എന്നിരുന്നാലും പുറത്താക്കിയ എംഎല്‍എ മാരെ ഇതുവരെ അയോഗ്യരാക്കിയിട്ടില്ല. നിലവില്‍ കനത്ത ശിഥിലീകരണമാണ് ബിഎസ്പി നേരിടുന്നത്. ബിഎസ്പിയുടെ സീനിയര്‍ നേതാവ് ലാല്‍ജി വര്‍മ്മയേയും രാം അചാല്‍ രാജ്ഭറിനെയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയതാണ് ഏറ്റവും പുതിയ സംഭവം.
പുറത്തായവര്‍ പാര്‍ട്ടിയില്‍ സുപ്രധാന പദവി വഹിച്ചിരുന്നവരാണ്. വര്‍മ്മ യുപി നിയമസഭാ കക്ഷി നേതാവായിരുന്നു. രാജ്ഭറാകട്ടെ ബിഎസ്പിയുടെ മുന്‍ യുപി തലവനായിരുന്നു. യുപിയില്‍ ബിഎസ്പിയുടെ എല്ലാ സര്‍ക്കാരിലും മന്ത്രിയുമായിരുന്നു. നേതാക്കള്‍ ഇതുവരെ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. എന്നാല്‍ അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഇവര്‍ കനത്ത നഷ്ടമാണ് വരുത്തിയത്.
അതേസമയം അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇവര്‍ സമാജ്‌വാദി പാര്‍ട്ടിയിലേക്ക് അടുക്കാനുള്ള സൂചനകളാണ് കാണുന്നത്. മുന്‍ മുഖ്യമന്ത്രി കൂടിയായ മായാവതിയ്ക്ക് അടുത്ത കാലത്ത് വലിയ തിരിച്ചടിയാണ് കിട്ടുന്നത്. 2017 ല്‍ ബിജെപി തൂത്തുവാരിയപ്പോള്‍ ഏറ്റവും തിരിച്ചടിയായതും ബിഎസ്പിയ്ക്കായിരുന്നു. ഇത്തവണ വീണ്ടും ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ ബിജെപിയും എസ്പിയും തമ്മിലുള്ള മത്സരമാക്കി മാറ്റാനാണ് അഖിലേഷ് യാദവിന്റെ ശ്രമം.
അതുകൊണ്ടു തന്നെ മായാവതിയും ബിജെപിയും തള്ളുന്നവരെയെല്ലാം കൊള്ളാനാണ് അഖിലേഷ് യാദവിന്റെ ശ്രമം. വിമതരെല്ലാം എന്തുകൊണ്ടാണ് സമാജ്‌വാദി പാര്‍ട്ടിയിലേക്ക് പോകുന്നത് എന്ന ചിന്ത ബിഎസ്പിയെയും ബിജെപിയെയും ഒരു പോലെ ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് സമാജ്‌വാദി പാര്‍ട്ടി വക്താവ് പറയുന്നു. ബിഎസ്പിയുടെ നഷ്ടം സമാജ്‌വാദി പാര്‍ട്ടി നേട്ടമാക്കി മാറ്റും. കഴിഞ്ഞ രണ്ടു വര്‍ഷമായി ബഎസ്പി – എസ്പി ബന്ധം ഉലഞ്ഞ മറ്റാണ്. അതുകൊണ്ട് ബിഎസ്പി തഴുന്നവര്‍ എസ്പിയില്‍ എത്തുന്നത് സ്വാഭാവികമാണെന്നും ഇവര്‍ വിലയിരുത്തുന്നു.