ദിലീപിന്റെ വീട്ടിലിരുന്ന് വിഐപി ഒരു മന്ത്രിയെ വിളിച്ചു,അന്വേഷണ സംഘത്തെ സ്വാധീനിക്കാനും ശ്രമിച്ചിരുന്നതായി ബാലചന്ദ്ര കുമാര്‍

0
240

ദിലീപിനെതിരായ കേസിലെ വിഐപിക്ക് മന്ത്രിയുമായി അടുത്ത ബന്ധമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപിന്റെ വീട്ടിലിരുന്ന് വിഐപി ഒരു മന്ത്രിയെ വിളിച്ചിരുന്നു. അന്വേഷണ സംഘത്തെ സ്വാധീനിക്കാനും വി ഐ പി ശ്രമിച്ചിരുന്നതായി ബാലചന്ദ്ര കുമാര്‍ പറഞ്ഞു. മെഹബൂബ് അബ്ദുള്ളയെ കൂടാതെ രണ്ട് പേര്‍ കൂടി പൊലീസിന്റെ പട്ടികയിലുണ്ട്. പാലക്കാട്, എറണാകുളം സ്വദേശികളെയാണ് പൊലീസ് നിരീക്ഷിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചെന്ന കേസില്‍ അന്വേഷണം വിപുലപ്പെടുത്തിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. വി ഐ പിയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതായി സൂചന. കോട്ടയം സ്വദേശിയായ വ്യവസായിയുടെ ശബ്ദ പരിശോധന ഉടന്‍ രേഖപ്പെടുത്തിയേക്കും. ഇതിനിടെ താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും.

അതിനിടെ വിചാരണക്കോടതിക്കെതിരായി പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച. ഹൈക്കോടതിയാണ് വിധി പറയുക. 16 സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ നേരത്തെ വിചാരണ കോടതി അനുമതി നിഷേധിച്ചിരുന്നു. വിചാരണ കോടതി നടപടികള്‍ നീതിയുക്തമാകുന്നില്ലന്നടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

Leave a Reply