ദിലീപിന്റെ ഫോണിനേക്കാൾ സെൻസിറ്റീവായ വിഷയങ്ങൾ ഉള്ളത് സഹോദരി ഭർത്താവിന്റേ ഫോണിലാണ്; പുതിയ വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ

0
502

ദിലീപിന്റെ ഫോണിനേക്കാൾ ഏറെ സെൻസിറ്റീവായ വിഷയങ്ങൾ ഉള്ളത് അദ്ദേഹത്തിന്റെ സഹോദരി ഭർത്താവിന്റേ ഫോണിലാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപിന്റെ സഹോദരിയുടെ ഭർത്താവ് 2017ൽ ദിലീപ് ജയിലിൽ കിടക്കുന്ന കാലഘട്ടത്തിൽ ഉപയോഗിച്ച ഫോൺ നിർബന്ധമായും ഹാജരാക്കണം.

കാരണം ഞാൻ അതിൽ വേങ്ങരയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തു പറഞ്ഞിരുന്നു, 2017 ജൂലായ്,ആഗസ്റ്റ്,സെപ്റ്റംബർ,ഒക്ടോബർ, നവംബർ മാസങ്ങളിൽ ദിലീപ് ഉപയോഗിച്ച ഫോൺ നിർബന്ധമായും പൊലീസ് കണ്ടെത്തണം. അതിൽ പ്രതീക്ഷിക്കാത്ത ഒരുപാട് തെളിവുകൾ കണ്ടെത്താൻ പൊലീസിന് സാധിച്ചെന്നുവരാമെന്നും ബാലചന്ദ്രകുമാർ വ്യകതമാക്കി

ദിലീപിന്റെ ഫോണിനേക്കാൾ ഏറെ സെൻസിറ്റീവ് ആയ വിഷയങ്ങൾ അടങ്ങുന്ന ഫോൺ അദ്ദേഹത്തിന്റെ സഹോദരി ഭർത്താവിന്റേതാണ്. കേരളത്തെ ഞെട്ടിപ്പിക്കുന്ന ഒരുപാട് വിവരങ്ങൾ അതിൽ ഉണ്ട്. നാലിലധികം ഫോണുകൾ ഉപയോഗിക്കുന്ന ആളാണ് ദിലീപ്. പത്തോളം സിം കാർഡുകൾ കൈവശം വച്ചിട്ടുള്ള ആളാണ്.

അതുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥർ കാനെത്തിയ നാല് ഫോണുകൾ ഏതെന്ന് കൃത്യമായിട്ട് അറിയില്ല. എന്തായാലും നാലിൽ കൂടുതൽ ഫോണുകൾ ദിലീപിന്റെ കൈവശമുണ്ട്. ഞാൻ ഉന്നയിച്ച ആരോപണങ്ങളെക്കാൾ വളരെ അതിസങ്കീർണമായ പല വിഷയങ്ങളും ആ ഫോണിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതിന്റെ തെളിവുകൾ എല്ലാം പുറത്ത് വരും . കേസിനെ ഡൈവർട്ട് ചെയ്യാനായിട്ടുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഞാൻ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു എന്ന തരത്തിൽ അദ്ദേഹം എനിക്കെതിരെ കോടതിയിൽ അഫിഡവിറ്റ് നൽകിയത്. അതിന്റെ നിജസ്ഥിതി പുറത്ത് വരണമെങ്കിൽ അദ്ദേഹത്തിന്റെ സഹോദരിയുടെയും ഭർത്താവിന്റെയും ഫോണുകൾ പരിശോധിക്കണമെന്നും സംവിധായകൻ ബാലചന്ദ്രകുമാർ വ്യക്തമാക്കി.

Leave a Reply