കൊച്ചി: ഗുഢാലോചനക്കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ച ഹൈക്കോടതി വിധിയില്‍ ദുഃഖമൊ സന്തോഷമൊ ഇല്ലെന്ന് വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന് ബാലചന്ദ്രകുമാര്‍. കോടതിയുടെ വിധി പ്രോസിക്യൂഷന് തിരിച്ചടിയല്ലെന്നും അന്വേഷണസംഘം കേസിനെ കൂടുതല്‍ ശക്തമായി സമീപിക്കേണ്ടി വരുമെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ശന ഉപാധികളോടെയാണ് കോടതി ദിലീപിനും മറ്റ് കുറ്റാരോപിതര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. ദിലീപടക്കമുള്ളവര്‍ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ മാത്രം അടിസ്ഥാനത്തിലാണ് ദിലീപ്, സഹോദരന് ശിവകുമാര്‍ (അനൂപ്), സഹോദരി ഭർത്താവ് സുരാജ്, ബൈജു ചെങ്ങമനാട്, കൃഷ്ണപ്രസാദ്, ബന്ധുവായ അപ്പു എന്നിവരുടെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്