Saturday, November 23, 2024
HomeNewsKeralaകെഎസ്ആര്‍ടിസിയെ കൈവിടില്ല, സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണം കൊണ്ടു വരുമെന്ന് ധനമന്ത്രി

കെഎസ്ആര്‍ടിസിയെ കൈവിടില്ല, സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണം കൊണ്ടു വരുമെന്ന് ധനമന്ത്രി


കെഎസ്ആര്‍ടിസിയെ കൈവിടില്ലെന്നും തുടര്‍ന്നും സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. എന്നാല്‍ ധനകാര്യ മാനേജ്‌മെന്റില്‍ കെഎസ്ആര്‍ടിസി ശ്രദ്ധിക്കണം. നിലവില്‍ കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങള്‍ ഗുണം ചെയ്യുമെന്നം അദ്ദേഹം പറഞ്ഞു.

അതേസമയം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുതിയ കാര്‍ വാങ്ങുന്നതില്‍ നിയന്ത്രണം കൊണ്ടു വരുമെന്ന് മന്ത്രി വ്യക്തമാക്കി. എല്ലാവര്‍ക്കും വലിയ കാറുകള്‍ വാങ്ങേണ്ട ആവശ്യമില്ല. സഞ്ചരിക്കുന്ന ദൂരം കൂടി പരിഗണിച്ച് മാത്രമേ ഇനി വാഹനങ്ങള്‍ അനുവദിക്കൂ. എല്ലാവരും വലിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുമതി തേടുന്ന നിലയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ രീതി അവസാനിപ്പിക്കും. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി കൊണ്ട് ധനവകുപ്പ് പ്രത്യേക ഉത്തരവ് ഉടന്‍ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും എന്നാല്‍ കാര്യങ്ങള്‍ അപകടകരമായ നിലയില്‍ എത്തിയിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments