പ്രണാമം ..
![](https://pravasimalayaly.com/wp-content/uploads/2021/05/FB_IMG_1622039431016.jpg)
ഇടുക്കി നെടുങ്കണ്ടത്തെ ‘ബാലൻ പിള്ള സിറ്റി’ എന്ന സ്ഥലപ്പേരിനു കാരണക്കാരനായ ബാലൻ പിള്ള (96) അന്തരിച്ചു. ആലപ്പുഴ മാതിരപ്പള്ളി വരുൺ നിവാസ് വസതിയിലായിരുന്നു അന്ത്യം.
പേരും പെരുമയുംകൊണ്ട് ജില്ലയിലെ മറ്റു സിറ്റികളെ കടത്തിവെട്ടിയ മലയോര ഗ്രാമമാണ് ബാലൻപിളള സിറ്റി. കരുണാപുരം പഞ്ചായത്തിലെ 3 വാർഡുകളുടെ സംഗമ ഭൂമിയാണ്. പഞ്ചായത്തിലെ 4, 5, 6 വാർഡുകൾ ബാലൻപിള്ളസിറ്റി കേന്ദ്രീകരിച്ചാണ് അതിർത്തി പങ്കിടുന്നത്.
ഒരു കാലത്ത് തിരഞ്ഞെടുപ്പ് ചർച്ചകൾ ചൂട് പിടിച്ചിരുന്ന ഇവിടെ ബാലൻപിള്ളയുടെ പലചരക്കുകട ഉണ്ടായിരുന്നു. പ്രദേശവാസികളുടെ ആശ്രയമായ ബാലൻപിള്ളയുടെ കട ബാലൻപിള്ള സിറ്റിയായി മാറുകയായിരുന്നു.
കടപ്പാട്. ശ്രീജിത്ത്