കണ്ണൂര്‍: പരിയാരത്ത് കോണ്‍ട്രാക്ടര്‍ക്കെതിരേ കൊട്ടേഷന്‍ ഉറപ്പിചച്ത് യുവതി. സംസ്ഥാനത്തെ ഒരു ബാങ്ക് ഉദ്യോഗസ്ഥയാണ് ക്വട്ടേഷന്‍ നല്കിയതെന്നറിയുമ്പോള്‍ സമൂഹത്തില്‍ ഞെട്ടല്‍ ഉണ്ടായി. കോണ്‍ട്രാക്ടറെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് അറസ്റ്റിലായ നാലംഗ ക്വട്ടേഷന്‍ സംഘമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ശ്രീസ്ഥയിലെ സുരേഷ് ബാബുവിനെ (52) വധിക്കാന്‍ ശ്രമിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി സുധീഷ് (39) എന്നിവരെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ എസ്‌ഐ കെ വി സതീശന്‍ അറസ്റ്റ് ചെയ്തത്.
ക്വട്ടേഷന്‍ നല്‍കിയ കണ്ണൂരിലെ ഒരു സഹകരണ ബാങ്ക ജീവനക്കാരിയായ യുവതി ഒളിവിലാണ്.്
്. ഇവര്‍ കോട്ടയം ഭാഗത്ത് ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സീമയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഒരു സ്ത്രീ ക്വട്ടേഷന്‍ നല്‍കിയ സംഭവം കേരളത്തില്‍ വളരെ അപൂര്‍വ്വമാണെന്ന് പോലീസ് പറഞ്ഞു.
സംഭവം നടന്ന ഏപ്രില്‍ 18 ന് രണ്ട് മാസം മുമ്പാണ് കണ്ണൂര്‍ പടന്നപ്പാലത്ത് ഫ്‌ലാറ്റില്‍ താമസിക്കുന്ന യുവതി കവ്‌ട്ടേഷന്‍ സംംഘവുമായി അടുക്കുന്നത്. രതീഷുമായി ബന്ധപ്പെടുന്നത്. നേരത്തെ മെഡിക്കല്‍ കോളേജിന് സമീപത്തെ നീതി മെഡിക്കല്‍ സ്‌റ്റോറില്‍ ജോലി ചെയ്തിരുന്ന സമയത്ത് രതീഷുമായി പരിചയമുണ്ടായിരുന്ന തന്റെ ഭര്‍ത്താവിനെ സുരേഷ് ബാബു വഴി തെറ്റിക്കുകയാണെന്നും, തന്നോട് കടം വാങ്ങിയ പണം തിരികെ തരാതെ വഞ്ചിക്കുകയാണെന്നും അവനെ കുറച്ചു നാള്‍ കിടത്തണമെന്നും, പറ്റിയ ആളുണ്ടോ എന്നും രതീഷിനോട് ചോദിക്കുന്നു. രതീഷ് ക്വട്ടേഷന്‍ ഏറ്റെടുക്കുകയും ജിഷ്ണു, അഭിലാഷ് എന്നിവരുമായി ബന്ധപ്പെട്ട് കൃത്യം നടപ്പിലാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.