സ്വകാര്യ ബാങ്കില്‍ മദ്യവും മുറുക്കാനും വച്ചു പൂജ നടത്തി വന്‍ കവര്‍ച്ച. പത്തനാപുരത്താണ് സംഭവം. ലോക്കര്‍ കുത്തിത്തുറന്ന് 30 ലക്ഷം രൂപയുടെ സ്വര്‍ണവും 4 ലക്ഷം രൂപയും മോഷ്ട്ടിച്ചു. പത്തനാപുരം ബാങ്കേഴ്‌സ് എന്ന സ്ഥാപനത്തിലാണു മോഷണം. സ്വര്‍ണം സൂക്ഷിച്ചിരുന്ന രണ്ട് ലോക്കറുകളാണ് കുത്തിത്തുറന്നത്. ഇതില്‍ സൂക്ഷിച്ചിരുന്ന 100 പവനോളം സ്വര്‍ണവും 4 ലക്ഷം രൂപയുമാണു മോഷണം പോയതെന്നു ബാങ്ക് ഉടമ രാമചന്ദ്രന്‍ നായരുടെ പരാതിയില്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ 9 മണിയോടെ സ്ഥാപനത്തിലെത്തിയ ഉടമയും ജീവനക്കാരുമാണു മോഷണവിവരം അറിയുന്നത്.
മൂന്നാം നിലയിലൂടെ രണ്ടാം നിലയിലേക്ക് എത്തിയ മോഷ്ടാക്കള്‍ ബാങ്കിന്റെ മുന്‍വശത്തെ ഇരുമ്പ് ഗ്രില്‍ പൊളിക്കുകയും കതക് കുത്തിത്തുറന്ന് അകത്തു കയറിയുകയുമായിരുന്നു എന്നാണ് പൊലീസ് നി?ഗമനം. കട്ടര്‍ ഉപയോഗിച്ചു ലോക്കറിന്റെ പൂട്ട് മുറിച്ചുനീക്കി. ഉള്ളിലൂടെ കയ്യിട്ട് ലോക്ക് തുറന്നു സ്വര്‍ണം മോഷ്ടിച്ചു. പൊലീസും ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ചു.
മോഷ്ടാക്കള്‍ ബാങ്കിന്റെ ഓഫിസ് മുറിയുടെ ഭാഗത്ത് മൂന്ന് ഇലകളിലായി തമിഴ് ദൈവത്തിന്റെ പടം വെച്ചിരുന്നു. നാരങ്ങയില്‍ കുത്തിയ ശൂലത്തില്‍ മഞ്ഞച്ചരട്, മദ്യവും മുറുക്കാനും വച്ച് കാണിക്ക എന്നിവയും കാണപ്പെട്ടു. പൂജ ചെയ്തതിന്റെ ലക്ഷണങ്ങളാണ് ഇതെന്ന് പൊലീസ് പറയുന്നു. മുറി നിറയെ തലമുടി വിതറിയിട്ടിരിക്കുന്നു.
ഡോഗ് സ്‌ക്വാഡ് മണം പിടിക്കുന്നത് ഒഴിവാക്കുകയാണു മുടി വിതറിയതിലൂടെ ലക്ഷ്യമിട്ടതെന്നു പൊലീസ് അനുമാനിക്കുന്നു. ‘ഞാന്‍ അപകടകാരി, പിന്തുടരരുത്’ എന്ന് ഇം?ഗ്ലീഷില്‍ എഴുതിയ പോസ്റ്ററും മോഷണം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തി. പൊലീസിന് മുന്നറിയിപ്പ്