
സംഗീത സംവിധായകൻ ബപ്പി ലഹിരി അന്തരിച്ചു; സമ്മാനിച്ചത് ഒട്ടേറെ ഹിറ്റുകൾ ഹിന്ദി ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലഹിരി അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. 69 വയസായിരുന്നു. മുംബൈയിലെ ക്രിറ്റികെയർ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയ ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമാണ് ബപ്പി ലഹിരി. ചൽതേ ചൽതേ, ഡിസ്‌കോ ഡാൻസർ, ശരാബി… തുടങ്ങി എഴുപതുകളിലും എൺപതുകളിലും ഹിറ്റായ ഒട്ടേറെ ഗാനങ്ങൾ ഇദ്ദേഹത്തിന്റെ സംഭാവനയാണ്.2014ൽ ബംഗാളിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. മലയാളത്തിൽ ‘ഗുഡ്‌ബോയ്‌സ്’ സിനിമയിലെ പാട്ടുകൾക്ക് സംഗീതം നൽകി. തിങ്കളാഴ്ച ലഹിരിയെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തിരുന്നു. ചൊവ്വാഴ്ച ആരോഗ്യസ്ഥിതി വിണ്ടും മോശമായി.