ലോക ബാസ്കറ്റ് ബോൾ ചരിത്രത്തിലെ തിളങ്ങുന്ന താരമാണ് മൈക്കൽ ജോർഡൻ. പൊക്കക്കുറവ് മൂലം ബാസ്കറ്റ് ബോൾ ഗ്രൗണ്ടിൽ നിന്നും ഒരിക്കൽ തഴയപ്പെട്ട ജോർഡൻ കഠിനാധ്വാനത്തിലൂടെ ലോകത്തിലെ വിലയേറിയ താരമായി മാറി

തന്റെ പിതാവ് നൽകിയ അനുഭവമാണ് ജോർഡന്റെ വിജയത്തിന് പിന്നിൽ.
ഒരു ഡോളർ വിലയുള്ള പഴയ ഒരു കുപ്പായം രണ്ട് ഡോളറിന് വിൽക്കുവാൻ പിതാവ് ജോർഡനെ വെല്ലുവിളിച്ചു. ധൗത്യം ഏറ്റെടുത്ത ജോർഡൻ ആ പഴകിയ കുപ്പായം വൃത്തിയാക്കി ഇസ്തിരിപെട്ടി ഇല്ലാത്തതിനാൽ മറ്റ് തുണികൾക്കിടയിൽ വെച്ച് ചുളിവ് മാറ്റി റെയിൽവേ പ്ലാറ്റഫോമിൽ അഞ്ച് മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ വിറ്റഴിച്ചു.
ഏതാനും ദിവസങ്ങൾക്ക് ശേഷം ഇതുപോലൊരു കുപ്പായം നൽകി അത് ഇരുപത് ഡോളറിന് വിൽക്കുവാൻ പിതാവ് ജോർഡനെ വെല്ലുവിളിച്ചു. വീണ്ടും വെല്ലുവിളി ഏറ്റെടുത്ത ജോർഡൻ കൂട്ടുകാരന്റെ സഹായത്തോടെ ആ കുപ്പായത്തിൽ ഡൊണാൾഡ് ഡക്കിന്റെയും മിക്കി മൗസിന്റെയും ചിത്രങ്ങൾ പെയിന്റ് ചെയ്ത് ചേർത്തു.
ഈ കുപ്പായം സമ്പന്നരുടെ മക്കൾ പഠിയ്ക്കുന്ന സ്കൂൾ പരിസരത്ത് വിൽക്കുവാൻ ശ്രമിച്ചു. കുപ്പായം ഇഷ്ടപ്പെട്ട ഒരാൾ 20 ഡോളറിന് കുപ്പായം വാങ്ങുകയും 5 ഡോളർ ടിപ്പും നൽകി. ജോർഡന്റെ പിതാവിന്റെ ഒരു മാസത്തെ ശമ്പളം 25 ഡോളർ ആയിരുന്നു !

വീണ്ടും അതുപോലെ ഒരു കുപ്പായം നൽകി ജോർഡനെ പിതാവ് വെല്ലുവിളിച്ചു. ഇത്തവണ വെല്ലുവിളി 200 ഡോളറിന് വിൽക്കുവാൻ ആയിരുന്നു. തെല്ലമ്പരന്നു എങ്കിലും ആത്മവിശ്വാസത്തോടെ ജോർഡൻ വെല്ലുവിളി ഏറ്റെടുത്തു

ചാർളീസ് എയ്ഞ്ചേൽസ് എന്ന ചിത്രത്തിലൂടെ പ്രശസ്ത യായ ഹോളിവുഡ് താരം പ്രചരണ പരിപാടിയ്ക്ക് ആയി നഗരത്തിലെത്തുന്ന വിവരം ജോർഡൻ അറിഞ്ഞു. ഫറാ ഫാവ്സെറ്റ് എന്ന ആ പ്രസിദ്ധ താരത്തിന്റെ കയ്യൊപ്പ് തന്റെ പിതാവ് നൽകിയ കുപ്പായത്തിൽ ഏറെ നീണ്ട പരിശ്രമത്തിനൊടുവിൽ ജോർഡൻ നേടിയെടുത്തു.
ഫറായുടെ കയ്യൊപ്പ് ഉള്ള ആ കുപ്പായം തെരുവോരത്ത് ലേലത്തിന് വെയ്ക്കുകയും സമ്പന്നനായ ഒരു വ്യവസായി 1200 ഡോളറിന് ആ കുപ്പായം സ്വന്തമാക്കുമായും ചെയ്തു !

ഒരു ഡോളർ മാത്രം വിലയുള്ള വസ്ത്രത്തിന്റെ മൂല്യം പോലും ഉയർന്നപ്പോൾ ആവശ്യക്കാരുണ്ടായി. അതുപോലെ വ്യക്തിപരമായി നമ്മുടെ മൂല്യങ്ങൾ ഉയർന്നാൽ മാത്രമേ മറ്റുള്ളവർ നമ്മെ പരിഗണിയ്ക്കുകയും സ്വീകരിയ്ക്കുകയും ചെയ്യൂ.
പിതാവിൽ നിന്ന് ലഭിച്ച ഈ ഉപദേശമാണ് തന്റെ പിന്നീടുള്ള ജീവിതത്തിന് മുതൽകൂട്ടായെന്ന് ജോർഡൻ പറയുന്നു