Pravasimalayaly

അര ഏക്കർ സ്‌ഥലവും 10 ലക്ഷം രൂപയും ആരോരുമില്ലാത്തവർക്ക് നൽകി യു കെ മലയാളി സാജൻ പൗലോസ് :യു കെ മലയാളികളുടെ നന്മമരത്തിന് ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ അക്കാദമിയുടെ സ്നേഹാദരവ് നൽകി

സാജൻ പൗലോസ് അറയ്ക്കൽ

പാവപ്പെട്ടവർക്ക് താങ്ങും തണലുമായി അര ഏക്കർ സ്ഥലവും പത്തു ലക്ഷം രൂപയും സൗജന്യമായി നൽകിയ സാജൻ പൗലോസിന് സ്നേഹാദരവ് നൽകി ബ്രിട്ടണിലെ മുൻനിര ഫുട്ബോൾ കോച്ചിംഗ് സംരംഭമായ ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി.

https://pravasimalayaly.com/wp-content/uploads/2021/07/720_30_3.78_Jul042021_01.mp4
യു കെ മലയാളികളുടെ നന്മമരം സാജൻ പൗലോസിന് ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ അക്കാദമിയുടെ ആദരവ്

തന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി അര ഏക്കർ സ്ഥലവും പത്ത് ലക്ഷം രൂപയും പാവപ്പെട്ടവർക്ക് വീട് വെക്കുവാൻ നൽകിയ യുകെയിലെ നോട്ടിംഗ്ഹാം സ്വദേശി സാജൻ പൗലോസിനെ ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി ഡയറക്ടർമാരായ രാജു ജോർജ് കാഞ്ഞിരത്താനം, ബിനോയ്‌ രാമപുരം, ജോസഫ് മുള്ളൻകുഴി, ബൈജു മേനാചേരി, ജിബി വർഗീസ്, അഡ്മിനിസ്ട്രേഷൻ മാനേജർമാരായ ജാൻ ആലപ്പാടൻ, ലൈജു വർഗീസ്, സിൻഡോ ദേവസിക്കുട്ടി, ടെക്നിക്കൽ മാനേജർമാരായ ബിനോയ്‌, ഫ്രാൻസൺ ജേക്കബ്, ഹരികുമാർ, അഡ്വൈസർമാരായ സുനിൽ, ലിജോയ്, ഡിമി, ആൻസൺ, ജോബി, കോർഡിനേറ്റർമാരായ ലിജു ജോസഫ്, സുനിൽ, ജിതിൻ, സിബി മാത്യൂസ്, ലിതിൻ എന്നിവരുടെ സാന്നിധ്യത്തിൽ അക്കാദമി ഹെഡ് കോച്ച് പീറ്റ് ബെൻ ഉപഹാരം കൈമാറി.

നീലിശ്വരം – കമ്പനിപ്പടി പരേതനായ അറയ്ക്കൽ പൗലോസ് (Ex Military) പരേതയായ മേരി എന്നിവരുടെ സ്മരണയ്ക്കായിയാണ് സാജനും സഹധർമ്മിണിയും ചേർന്ന് സന്നദ്ധ പ്രവർത്തനങ്ങൾക്കായി എത്തിയത്.

blob:https://pravasimalayaly.com/a9d5a706-739b-41f5-90d8-79ca7cf12407

അങ്കമാലി പുളിയനത്ത് വാങ്ങിയ 50 സെന്റ്‌ സ്‌ഥലവും 10 ലക്ഷം രൂപയും നിർധരരായ 10 കുടുംബങ്ങൾക്ക് വീട് വെയ്ക്കുവാൻ കിഡ്നി ദാനം ചെയ്ത് അവയവ ദാനത്തിന്റെ ഉദാത്ത മാതൃക സൃഷ്‌ടിച്ച ഫാദർ ഡേവിസ് ചിറമേൽ അച്ഛൻ നേതൃത്വം നൽകുന്ന ചാരിറ്റി ട്രസ്റ്റിനാണ് വീട് വെയ്ക്കുവാനുള്ള സ്‌ഥലവും 10 ലക്ഷം രൂപയും സൗജന്യമായി കൈമാറിയിരിക്കുന്നത്. ഈ സ്‌ഥലത്ത് പാവപ്പെട്ട 10 പേർക്കുള്ള സ്വപ്ന ഭവനം ഒരുങ്ങും.

മനുഷ്യൻ പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി പായുമ്പോൾ അശരണരെയും നിരാലമ്പരെയും കരുതുന്നവർ സ്വർഗ്ഗരാജ്യത്തിന് ഉടമകളായി മാറുന്നു. സാജനും കുടുംബവും മാറിയ ലോകത്തിന് പ്രതീക്ഷ നൽകുന്ന മഹദ് വ്യക്തിത്വങ്ങളാണ്

യു കെ യിലെ നോട്ടിങ്ഹാം മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് സാജനും കുടുംബവും. ഏതൊരാൾക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന സാജൻ തന്നാൽ കഴിയുന്ന എന്തും കാര്യങ്ങളും സമൂഹത്തിന് നൽകാൻ താല്പര്യമുള്ളയാളാണ്. എല്ലാവരോടും പുഞ്ചിരി തൂകിയും സ്നേഹ നിർഭരമായും ഇടപഴകുന്ന സാജന്റെ മുഖം ഒരിക്കൽ പരിചയപ്പെട്ടവർ മറക്കാനിടയില്ല. സന്നദ്ധ പ്രവർത്തനങ്ങളിൽ സാജന് പിന്തുണ സഹധർമ്മിണി മിനി സാജനും മക്കളുമാണ്.

യുകെയിലെ നോട്ടിങ്ഹാമിൽ നടന്നുവരുന്ന ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി (ബി ബി എഫ് എ) ഫുട്ബോൾ ക്യാമ്പ് ബ്രിട്ടനിലെ അറിയപ്പെടുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആയി വളരുകയാണ്.

blob:https://pravasimalayaly.com/3ff18731-632f-45d3-8ca8-265d56fba6b4

ലോകത്തിലെ മുൻനിര ക്ലബുകളുടെ കോച്ചുo ഫുട്ബോൾ രംഗത്ത് 25 വർഷം പരിചയ സമ്പന്നനായ പീറ്റ് ബെൻ ആണ് ക്യാമ്പിലെ ഫുട്ബോൾ താരങ്ങളെ പരിശീലിപ്പിക്കുന്നത്.

blob:https://pravasimalayaly.com/b676f03b-6d34-46b4-94ff-c9c6f710dafa

കഴിഞ്ഞ നാളുകളിലെ കോച്ചിംഗ് രംഗത്തെ വൻ വിജയത്തിനുശേഷമാണ് ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി മറ്റൊരു കൊച്ചിങ് ക്യാമ്പുമായി എത്തുന്നത്. കായികരംഗത്തെ കഴിവ് കൂടുതൽ വളർത്തിയെടുക്കുവാൻ വേനൽ അവധിക്കാലത്തെ ഈ കോച്ചിങ് ക്യാമ്പ് ഗുണകരമാവും

Exit mobile version