യുകെയിലെ നോട്ടിങ്ഹാമിൽ നടന്നുവരുന്ന ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി (ബി ബി എഫ് എ) ഫുട്ബോൾ ക്യാമ്പ് വിജയകരമായി മുന്നേറുന്നു

0
457

യുകെയിലെ നോട്ടിങ്ഹാമിൽ നടന്നുവരുന്ന ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി (ബി ബി എഫ് എ) ഫുട്ബോൾ ക്യാമ്പ് വിജയകരമായി മുന്നേറുന്നു.

ലോകത്തിലെ മുൻനിര ക്ലബുകളുടെ കോച്ചുo ഫുട്ബോൾ രംഗത്ത് 25 വർഷം പരിചയ സമ്പന്നനായ പീറ്റ് ബെൻ ആണ് ക്യാമ്പിലെ ഫുട്ബോൾ താരങ്ങളെ പരിശീലിപ്പിക്കുന്നത്.

മുൻ ഇംഗ്ലണ്ട് താരം, നോട്ടിംഗ്ഹാം ഫോറസ്റ്റ് ക്ലബ് കോച്ച് , യുകെയിലെ സെന്റ് ജോർജ് ക്ലബ്ബ്, കമ്മ്യൂണിറ്റി കോച്ച്, സ്കോട്ട്‌ലൻഡ് ഫുട്ബോൾ അക്കാദമി കോച്ച്, യുകെയിലെ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധി എന്ന നിലയിൽ ഒക്കെ 30 വർഷമായി ഫുട്ബോളിന്റെ വിവിധ മേഖലകളിൽ കളിക്കാരനായും കോച്ചായും തിളങ്ങിയ പീറ്റിന്റെ സേവനം അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുവാൻ ഉള്ള ഈ ഉദ്യമത്തിൽ സുപ്രധാന നാഴികക്കല്ലായി മാറുമെന്നതിൽ സംശയമില്ല.

കഴിഞ്ഞ നാളുകളിലെ കോച്ചിംഗ് രംഗത്തെ വൻ വിജയത്തിനുശേഷമാണ് ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി മറ്റൊരു കൊച്ചിങ് ക്യാമ്പുമായി എത്തുന്നത്. കായികരംഗത്തെ കഴിവ് കൂടുതൽ വളർത്തിയെടുക്കുവാൻ വേനൽ അവധിക്കാലത്തെ ഈ കോച്ചിങ് ക്യാമ്പ് ഗുണകരമാവും. പ്രമുഖ ചാനലായ ലൈവ് ഇന്ത്യ 24 ഈ കോച്ചിംഗ് ക്യാമ്പുമായി സഹകരിക്കുന്നുണ്ട്.

Raju George : Ph. 07588501409
Binoy Thevarkunnel :Ph.07857715236
Joseph Mullankuzhy:Ph.07780905819
Byju Menachery; Ph.07958439474
Jiby :Ph,07882605030
Board of Directors & Management
British Blasters Football Academy (BBFA)

Leave a Reply