അര നൂറ്റാണ്ടിനിപ്പുറം യൂറോ കപ്പ് ഫൈനലില്‍ എത്തിയ ആവേശത്തിലാണ് ഇംഗ്ലണ്ട്. യൂറോ കപ്പ് ടൂര്‍ണമെന്റില്‍ ഡെന്മാര്‍ക്കിനെ തകര്‍ത്ത് ഇംഗ്ലണ്ട് പട ഫൈനലിലെത്തിയതോടെ ഇംഗ്ലണ്ടിലെമ്പാടും ആവേശത്തിമിർപ്പാണ്.
ഈ ആവശേത്തിനോടൊപ്പം പങ്കുചേരുകയാണ് നോട്ടിങ്ഹാമിലെ മുൻനിര ഫുട്ബോൾ അക്കാദമിയായ ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി താരങ്ങളും മാനേജ്മെന്റും. യൂറോ കപ്പ് ഇംഗ്ലണ്ടിന് തന്നെയെന്ന് അക്കാദമി താരങ്ങൾ ഉറപ്പിയ്ക്കുന്നു.
ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക് വിരുന്നൊരുക്കുന്ന യൂറോ കപ്പും കോപ്പ അമേരിക്കയും കളിക്കളത്തിൽ തീ പടർത്തിയപ്പോൾ ആവേശഭരിതരായി കപ്പ് ഇംഗ്ലണ്ടിന് തന്നെയെന്ന് ഉറപ്പിയ്ക്കുകയാണ് ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി ഡയറക്ടർമാരായ രാജു ജോർജ് കാഞ്ഞിരത്താനം, ബിനോയ് ഇരിട്ടി, ജോസഫ് മുള്ളൻകുഴി, ബൈജു മേനാചേരി, ജിബി വർഗീസ്, അഡ്മിനിസ്ട്രേഷൻ മാനേജർമാരായ ജാൻ ആലപ്പാടൻ, ലൈജു വർഗീസ്, സിൻഡോ ദേവസിക്കുട്ടി, ടെക്നിക്കൽ മാനേജർമാരായ ഫ്രാൻസൺ ജേക്കബ്, ഹരികുമാർ, അഡ്വൈസർമാരായ സുനിൽ, ലിജോയ്, ഡിമി, ആൻസൺ, ജോബി, കോർഡിനേറ്റർമാരായ ലിജു ജോസഫ്, സുനിൽ, ജിതിൻ, സിബി മാത്യൂസ്, ലിതിൻ എന്നിവരും അക്കാദമി ഹെഡ് കോച്ചും ആയ പീറ്റ് ബെന്നും
യുകെയിലെ നോട്ടിങ്ഹാമിൽ നടന്നുവരുന്ന ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി (ബി ബി എഫ് എ) ഫുട്ബോൾ ക്യാമ്പ് ബ്രിട്ടനിലെ അറിയപ്പെടുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആയി വളരുകയാണ്
കഴിഞ്ഞ നാളുകളിലെ കോച്ചിംഗ് രംഗത്തെ വൻ വിജയത്തിനുശേഷമാണ് ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി മറ്റൊരു കൊച്ചിങ് ക്യാമ്പുമായി എത്തുന്നത്. കായികരംഗത്തെ കഴിവ് കൂടുതൽ വളർത്തിയെടുക്കുവാൻ വേനൽ അവധിക്കാലത്തെ ഈ കോച്ചിങ് ക്യാമ്പ് ഗുണകരമാവും