നിരത്തുകളിലൂടെ മനസ്സുകളിലേക്ക് സ്‌നേഹവാഹിനി യാത്ര തുടങ്ങി…
ചങ്ങനാശ്ശേരി:
കോവിഡ് ഭീഷണി മൂലം കടുത്ത രക്തദൗർലഭ്യം നേരിടുന്ന കോട്ടയം മെഡിക്കൽ കോളേജിലേക്ക് രക്തദാതാക്കളെ എത്തിക്കുന്നതിന് വേണ്ടി ബ്ലഡ് ഡൊണേഴ്‌സ് കേരള യുടെ കോട്ടയം യൂണിറ്റും ‘ KL 33 ചങ്ങനാശ്ശേരി ‘ ഫേസ്ബുക്ക് കൂട്ടായ്‌മയും സംയുക്തമായി പ്രവർത്തിച്ചു കൊണ്ട് നടപ്പാക്കുന്ന സ്നേഹവാഹിനി മിഷന് ചങ്ങനാശ്ശേരിയിൽ തുടക്കം കുറിച്ചു.
ഇന്ന് രാവിലെ 8 മണിക്ക് പായിപ്പാട് നിന്ന് നിന്ന് തുടങ്ങിയ യാത്രയിൽ കുന്നുംപുറം, നാലുകോടി, മാടപ്പള്ളി, തെങ്ങണ മുതലായ സ്ഥലങ്ങളിൽ നിന്ന് രക്തദാതാക്കളെ അവരുടെ സ്റ്റോപ്പുകളിൽ നിന്ന് സ്വീകരിച്ച് 9 മണിക്ക് ചങ്ങനാശേരി പെരുന്ന ബസ്സ്റ്റാൻഡിൽ എത്തിയ ആദ്യ യാത്രയ്ക്ക് അവിടെ വെച്ച് ബഹു.ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ശ്രീ. വി.ജെ.ജോഫി അവർകൾ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു.
സന്നദ്ധരക്തദാനമുൾപ്പെടയുള്ള സാമൂഹിക സേവനരംഗത്ത് ബി.ഡി.കെയുടേയും, KL33 ഫേസ്‌ബുക്ക് കൂട്ടായ്മയുടെയും സാന്നിധ്യം മാതൃകാപരവും, അഭിനന്ദനീയവുമാണെന്നും ശ്രീ. വി.ജെ.ജോഫി അഭിപ്രായപ്പെട്ടു.
KL 33 ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിൻമാരായ ശ്രീ.മോബിൻ , ശ്രീ.ബാലു ബ്ലഡ് ഡൊണേഴ്‌സ് കേരള യുടെ സംസ്ഥാന അധ്യക്ഷൻ ശ്രീ. വിനോദ് ഭാസ്‌കർ, ബി.ഡി.കെ കോഓർഡിനേറ്റർമാരായ ശ്രീ. സച്ചിൻ, ശ്രീ.ജിനു, സാമൂഹിക പ്രവർത്തകൻ ശ്രീ. കലേഷ് ചങ്ങാനാശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു.
രക്തദൗർലഭ്യം മൂലം അനേകം രോഗികൾക്ക് സർജറി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് കാലതാമസം നേരിടുന്ന ഈ സാഹചര്യത്തിൽ ബി.ഡി.കെ ഉൾപ്പെടെയുള്ള രക്തദാനസംഘടനകൾ രക്തദാതാക്കളെ ആശുപത്രികളിലെത്തിക്കാൻ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുകയാണ്. എന്നാൽ യാത്രസൗകര്യങ്ങളുടെ കുറവ് മൂലം പലപ്പോഴും രക്തദാതാക്കൾക്ക് സമയത്ത് എത്താൻ കഴിയാതെ വരുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തുന്നതിന്റെ തുടക്കമാണ് ഈ മിഷൻ എന്നും, നിലവിൽ എല്ലാ ശനിയാഴ്ചയും ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് രാവിലെ 8 മണിക്ക് പുറപ്പെട്ട് രക്തദാനത്തിന് ശേഷം 1 മണിയോടെ തിരികെയെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളതെന്നും, എന്നാൽ കൂടുതൽ ദിവസങ്ങളിലേക്കും, ജില്ലയുടെ കൂടുതൽ ഭാഗങ്ങളിൽ നിന്നും ഇത് പോലെ രക്തദാതാക്കൾക്ക് സൗജന്യ യാത്ര നടപ്പിലാക്കി സന്നദ്ധരക്തദാനത്തിന് പരമാവധി പ്രോത്സാഹനം നൽകുന്നതിന് മറ്റ് സാമൂഹിക സംഘടനകളുടെയും, സ്ഥാപനങ്ങളുടെയും സഹായം അഭ്യർത്ഥിക്കുകയാണ് എന്നും സംഘാടകർ അറിയിച്ചു. സ്നേഹവാഹിനി മിഷന്റെ ആദ്യയാത്രയിൽ 19 രക്തദാതാക്കൾ പങ്കാളികളായി.
സ്നേഹവാഹിനി മിഷൻ :- എല്ലാ ശനിയാഴ്ച്ചയും മെഡിക്കൽ കോളേജിലേക്ക്
ബന്ധപ്പെടേണ്ട നമ്പർ :
+919074082258 – മോബിൻ
+919562895079 – ജിനു
+919585121403 – സച്ചിൻ
+9197447 84314 – ബാലു