ബീഫ് ഡ്രൈ ഫ്രൈ എങ്ങനെ തയ്യാറാക്കാം

0
389

ചേരുവകള്‍ : ബീഫ് (വലിയ കഷണം)- 200 ഗ്രാം, മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍, ഉപ്പ്- ആവശ്യത്തിന്, മഞ്ഞള്‍പ്പൊടി- അരടീസ്പൂണ്‍, കുരുമുളക് പൊടി- 1 ടീസ്പൂണ്‍, ചതച്ച വറ്റല്‍മുളക്- 1 ടീസ്പൂണ്‍, ഗരംമസാല- 1 ടീസ്പൂണ്‍, മുളകുപൊടി- 1 ടീസ്പൂണ്‍, സോയ സോസ്- 1 ടീസ്പൂണ്‍, വിനാഗിരി- 1 ടേബിള്‍ സ്പൂണ്‍,

കാശ്മീരി മുളകുപൊടി- 1 ടീസ്പൂണ്‍, ചോളപ്പൊടി- 4 ടീസ്പൂണ്‍, വെളുത്തുള്ളി- 1 ടീസ്പൂണ്‍(കൊത്തിയരിഞ്ഞത്), ഇഞ്ചി- 1 ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്), ഉപ്പ്- ആവശ്യത്തിന്, പൊരിക്കുന്നതിന് :വെളിച്ചെണ്ണയുടെയും സസ്യയെണ്ണയുടെയും മിശ്രിതം

തയ്യാറാക്കുന്ന വിധം: ബീഫില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് പ്രെഷര്‍ കുക്കറില്‍ വേവിക്കുക. ആവശ്യത്തിന് വെള്ളവും ചേര്‍ക്കണം വേവിച്ച ബീഫ് കനംകുറഞ്ഞ കഷണങ്ങളാക്കുക ഇതില്‍ മസാലക്കൂട്ടിനുള്ള ചേരുവകള്‍ ചേര്‍ത്ത് ബീഫ് വേവിച്ച വെള്ളം ഒഴിച്ച് നന്നായി ഇളക്കുക ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ബീഫ് കഷണങ്ങള്‍ പൊരിച്ചെടുക്കുക. കുറേശ്ശേ പൊരിക്കുന്നതാണ് നല്ലത്.മൂത്തുവരുമ്പോള്‍ കറിവേപ്പില കൂടി ചേര്‍ക്കുക
PC : Instagram.com/relish_by_delsa_shoby

Leave a Reply