Saturday, November 23, 2024
HomeLatest Newsആശങ്ക ഉയര്‍ത്തി മങ്കിപോക്‌സ് 3 രാജ്യങ്ങളില്‍ കൂടി; നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ ആദ്യ രാജ്യമായി ബെല്‍ജിയം

ആശങ്ക ഉയര്‍ത്തി മങ്കിപോക്‌സ് 3 രാജ്യങ്ങളില്‍ കൂടി; നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ ആദ്യ രാജ്യമായി ബെല്‍ജിയം

ആശങ്കയേറ്റി മങ്കിപോക്‌സ് കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. ഇസ്രായേല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയ്ക്ക് പിന്നാലെ ഓസ്ട്രിയയിലും വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗം കണ്ടെത്തുന്ന രാജ്യങ്ങളുടെ എണ്ണം 15 ആയി.ഇസ്രായേലില്‍ നിലവില്‍ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. രോഗബാധയുണ്ടെന്ന് സംശയിക്കുന്ന മറ്റൊരാള്‍ നിരീക്ഷണത്തിലാണ്. പശ്ചിമ യൂറോപ്പില്‍ നിന്ന് തിരിച്ചെത്തിയ മുപ്പതുകാരനായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും എന്നാല്‍ ക്വാറന്റീനിലാണെന്നും അധികൃതര്‍ അറിയിച്ചു.

മങ്കിപോക്‌സ് രോഗികള്‍ക്ക് 21 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി ബെല്‍ജിയം. കഴിഞ്ഞയാഴ്ച നാല് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഇതോടെ മങ്കിപോക്‌സിന് നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്ന ആദ്യ രാജ്യമായി ബെല്‍ജിയം.

സ്വിറ്റ്‌സര്‍ലന്റിലെ കാന്റണിലാണ് ആദ്യ മങ്കിപോക്‌സ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്തു നിന്ന് മടങ്ങിയെത്തിയ ആള്‍ക്കാണ് രോഗം ബാധിച്ചത്. ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലാണെന്നും സ്വിറ്റ്‌സര്‍ലന്റ് ഗവണ്‍മെന്റ് അറിയിച്ചു. യൂറോപ്പ്, യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ 80 ലധികം കേസുകള്‍ സ്ഥിരീകരിച്ചു.അതിവേഗതിയിലാണ് രോഗവ്യാപനം നടക്കുന്നത് എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. യൂറോപ്പിന് പിന്നാലെ അമേരിക്കയിലും  മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments