സംസ്ഥാനത്ത് ബവ്‌റിജസ് ഔട്ട്‌ലറ്റുകളും ബാറുകളും വ്യാഴാഴ്ച തുറക്കും. ബവ്ക്യൂ ആപ് ഒഴിവാക്കി നേരിട്ട് വില്‍പന നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കര്‍ശന നടപടിയുണ്ടാകും. ഇതിനായി പോലീസിന്റെ സഹായം തേടും. ആപ് പൂര്‍ണ സജ്ജമാകാന്‍ രണ്ട് ദിവസമെങ്കിലും എടുക്കുമെന്ന് കമ്പനി പ്രതിനിധികള്‍ ബവ്‌കോ എംഡിയുമായി ബുധനാഴ്ച നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചിരുന്നു.
തുടര്‍ന്ന് എക്‌സൈസ് തലത്തിലും സര്‍ക്കാര്‍ തലത്തിലും ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ആപ് ഒഴിവാക്കി നേരിട്ട് വില്‍പന നടത്താന്‍ തീരുമാനമായത്. നാളെ മുതല്‍ നേരിട്ട് വില്‍പന നടത്താന്‍ തീരുമാനമായതോടെ ഷോപ്പുകള്‍ വൃത്തിയാകക്കാന്‍ റീജനല്‍ മാനേജര്‍മാര്‍ക്കും മാനേര്‍മാര്‍ക്കും ബവ്‌കോ എംഡി നിര്‍ദേശം നല്‍കി. ഏപ്രില്‍ 26 മുതല്‍ ഔട്ട്‌ലറ്റുകളും ബാറുകളും അടഞ്ഞുകിടക്കുകയാണ്.