Pravasimalayaly

മദ്യം വാങ്ങാൻ ഇനി ആപ്പ് വേണ്ട

ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളിലൂടെ മദ്യം വാങ്ങാനുള്ള ആപ്പായ ‘ബെവ്ക്യു’ സര്‍ക്കാര്‍ റദ്ദാക്കി. ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പ് റദ്ദാക്കിയത്. അതേസമയം, മദ്യശാലകളില്‍ കൊവിഡ് പ്രോട്ടോകോള്‍ നിര്‍ബന്ധമായി പാലിച്ചിരിക്കണമെന്ന് എംഡിയുടെ നിര്‍ദേശത്തില്‍ പറയുന്നു.

ടോക്കണ്‍ സംവിധാനത്തിലൂടെയുള്ള മദ്യവില്‍പ്പന കനത്ത നഷ്ടമാണ് സൃഷ്ടിച്ചതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആപ്പിന് വരുന്നതിന് മുന്‍പ് സംസ്ഥാനത്തെ 265 ഔട്ട്‌ലെറ്റുകളിലൂടെ ഒരു ദിവസം 32 കോടിരൂപ വരെ മദ്യവില്‍പ്പന നടന്നിരുന്നു. ടോക്കണ്‍ സംവിധാനം നിലവില്‍ വന്നതോടെ വില്‍പ്പന പകുതിയായി കുറഞ്ഞു.

2020 മെയ് 28 മുതലാണ് മദ്യവില്‍പ്പനയ്ക്ക് ആപ്പം സംവിധനം ഏര്‍പ്പെടുത്തിയത്.

Exit mobile version