‘ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു’;സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാദങ്ങൾക്ക് മറുപടിയുമായി ഭാമ

0
31

നടിയെ ആക്രമിച്ച കേസിൽ വിസ്തരിച്ച ചലച്ചിത്ര മേഖലയിൽ നിന്നുള്ളവരിൽ പ്രധാനിയായിരുന്നു ഭാമ. ഒടുവിൽ കൂറുമാറിയ സംഭവത്തിന് ശേഷം ഭാമ ഒട്ടേറെ വിവാദങ്ങൾ നേരിടേണ്ടിയും വന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാദങ്ങൾക്ക് ഇപ്പോൾ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഭാമ മറുപടി നൽകുന്നു. കമന്റ് ഓഫ് ആക്കിയ ശേഷമാണ് ഭാമ പ്രതികരിച്ചിട്ടുള്ളത്.

‘കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്റെ പേരിൽ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കയാണ്. എന്നെയും എന്റെ കുടുംബത്തെപ്പറ്റിയും അന്വേഷിച്ചവർക്കായി പറയട്ടെ, ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി’. ഭാമ കുറിച്ചു

Leave a Reply