Monday, October 7, 2024
HomeLatest Newsഭീമ കൊറേഗാവ് കേസ്: വരവരറാവുവിന് സ്ഥിരം ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ഭീമ കൊറേഗാവ് കേസ്: വരവരറാവുവിന് സ്ഥിരം ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ഭീമ കൊറേഗാവ് കേസിൽ കവി വരവരറാവുവിന് സ്ഥിരം ജാമ്യം അനുവദിച്ച് സുപ്രീം കോടതി ഉത്തരവ്. ആരോഗ്യ കാരണങ്ങൾ പരിഗണിച്ചാണ് ജാമ്യം. പാർക്കിൻസൺ രോഗത്തിന് ചികിൽസയിലാണ് 82 വയസായ വരവരറാവു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. തുടർന്ന് ചിവ വ്യവസ്ഥകളോടെയാണ് വരവര റാവുവിന് സ്ഥിരം ജാമ്യം സുപ്രീം കോടതി അനുവദിച്ചത്

ചികിൽസ എവിടെയാണെന്ന് എൻഐഎയെ അറിയിക്കണം. വിചാരണ കോടതിയുടെ  പരിധി വിട്ട് പോകാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. 82 വയസുള്ള ആളെ ഇനിയും ജയിലിലേക്ക് വിടുന്നത് ശരിയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വരവരറാവുവിനെതിരായ കണ്ടെത്തലുകൾ എങ്ങനെ തെളിക്കാനാകുമെന്ന് സുപ്രീം കോടതി എൻ ഐ എയോട് ചോദിച്ചു. എൻ ഐ എ ഹാജരാക്കിയ തെളിവുകൾ കെട്ടിച്ചമച്ചതെന്ന് വരവരറാവുവിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇലക്ട്രോണിക്‌സ് തെളിവുകൾ വ്യാജമായി നിർമ്മിച്ചതിന് അന്തരാഷ്ട്ര റിപ്പോർട്ടുകൾ പുറത്ത് വന്നെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

സ്റ്റാൻ സ്വാമിയുടെ അവസ്ഥയാകും വരവരറാവുവിനെന്ന് അദ്ദേഹത്തിന്റെ  അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജയിലിൽ ഇട്ടാൽ വരവരറാവുവിന്റെ ആരോഗ്യനില മെച്ചപ്പെടുമോ എന്ന് എൻ ഐ എ യോട് സുപ്രീം കോടതി ചോദിച്ചു. വരവരറാവുവിന്റെ സ്ഥിര ജാമ്യപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതി എൻ ഐ എയോട് ഈ ചോദ്യം ചോദിച്ചത്. എന്നാൽ വരവരറാവുവിന് ഒരു ആരോഗ്യ പ്രശ്‌നവുമില്ലെന്ന് എൻ ഐ എ കോടതിയിൽ പറഞ്ഞു. ഗൗരവകരമായ രാജ്യ വിരുദ്ധ പ്രവർത്തനങ്ങളാണ് വരവരറാവു നടത്തിയതെന്നും എൻ ഐ എ സുപ്രിം കോടതിയിൽ പറഞ്ഞു. വരവരറാവു നടത്തിയ ഗൂഢാലോചനയിൽ എത്ര പേർ മരിച്ചെന്ന് സുപ്രിം കോടതി എൻ ഐ എയോട് ചോദിച്ചു. 2018 ആഗസ്റ്റിലാണ് ഭീമ കൊറേഗാവ് കേസിൽ വരവര റാവു അറസ്‌ററിലാകുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments