Saturday, November 23, 2024
HomeNewsനെടുമുടി വേണുവിന് കേരളത്തിന്റെ യാത്രാമൊഴി

നെടുമുടി വേണുവിന് കേരളത്തിന്റെ യാത്രാമൊഴി

നടൻ നെടുമുടി വേണുവിന് കേരളത്തിന്റെ യാത്രാമൊഴി. പ്രിയ നടന്റെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. സാംസ്‌കാരിക–സിനിമാ മേഖലയിലെ നിരവധിപേർ നെടുമുടി വേണുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ തലസ്ഥാനത്തെത്തി. രാവിലെ അയ്യൻകാളി ഹാളിൽ പൊതുദർശനത്തിനുവച്ച മൃതദേഹം ഉച്ചയ്ക്ക് ഒന്നോടെ ശാന്തികവാടത്തിലേക്കു കൊണ്ടുപോയി. രണ്ടിനായിരുന്നു സംസ്‌കാരംപൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ. മകൻ ഉണ്ണിയാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്.കുടുംബാംഗങ്ങളും സിനിമാപ്രവർത്തകരും ജനപ്രതിനിധികളും ആരാധകരും ശാന്തി കവാടത്തിൽ സന്നിഹിതരായിരുന്നു. താളമേളങ്ങളുടെ ആശാന് ഗുരുപുത്രൻ കവാലംശ്രീകുമാർ വായ്ത്താരികൾ നിറഞ്ഞ പാട്ടുകൾ ചൊല്ലിയാണ് യാത്രയാക്കിയത്. അയ്യങ്കാളി ഹാളിൽ രാഷ്ട്രീയ നേതാക്കൾ, സിനിമാ, നാടക, മാദ്ധ്യമ പ്രവർത്തകർ, സാധാരണ സിനിമാസ്വാദകർ ഇടമുറിയാതെ എത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നിന് ഹാളിൽ നിന്നും ആംബുലൻസിൽ ഭൗതികശരീരം ശാന്തികവാടത്തിലേക്ക് പുറപ്പെട്ട ശേഷവും ദൂരെ ദിക്കിൽ നിന്നുള്ളവർ പുഷ്പചക്രങ്ങളുമായി എത്തിക്കൊണ്ടിരുന്നു. നടൻ വിനീത് പൊട്ടിക്കരഞ്ഞു. മുഖ്യമന്തി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാൻ, വി. ശിവൻകുട്ടി, എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, വീണ ജോർജ്, പി. പ്രസാദ്, ജെ.ചിഞ്ചുറാണി, ആർ. ബിന്ദു, കെ. രാജൻ, റോഷി അഗസ്റ്റിൻ, പി. രാജീവ്, ആൻണി രാജു, പി.എ. മുഹമ്മദ് റിയാസ്, സ്പീക്കർ എം.ബി.രാജേഷ്, മേയർ ആര്യ രാജേന്ദ്രൻ, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, സംവിധായരായ അടൂർ ഗോപാലകൃഷ്ണൻ, കമൽ, കെ.മധു, മധുപാൽ, രഞ്ജി പണിക്കർ, ശശി പരവൂർ, നിർമ്മാതാക്കളായ സുരേഷ്‌കുമാർ, രഞ്ജിത്ത്, അഭിനേതാക്കളായ ശ്രീനിവാസൻ, മുകേഷ്, വിനായകൻ, സുധീർ കരമന, മേനക, ജലജ, പ്രേംകുമാർ, തുടങ്ങിയ പ്രമുഖരുടെ നീണ്ട നിര തന്നെ അയ്യങ്കാളി ഹാളിലെത്തി അന്തിമോപചാരമർപ്പിച്ചു. ഉദരസംബന്ധമായ രോഗത്തെ തുടർന്ന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് നെടുമുടി വേണു അന്തരിച്ചത്. തുടർന്ന് കൊടുങ്ങാനൂരിലെ ‘തമ്പി’ ൽ എത്തിച്ച ഭൗതികശരീരം കാണാൻ ഇന്നലെ രാവിലെ വരെ ജനം എത്തിക്കൊണ്ടിരുന്നു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments