പട്ടാമ്പി: മയക്കുമരുന്ന് നല്‍കി പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച സംഭവത്തിനുെ പിന്നില്‍ വന്‍ റാക്കറ്റ്. തന്നെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഘം കൂടുതല്‍ പെണ്‍കുട്ടികളെ സമാന രീതിയില്‍ പീഡിപ്പിച്ചതായാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍.തൃത്താല സ്വദേശിയായ പതിനെട്ട് വയസുകാരിയെ 2019 മുതല്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ അമ്മയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കറുകപ്പുത്തൂര്‍ സ്വദേശികളായ മുഹമ്മദ് എന്ന ഉണ്ണി, നൗഫല്‍ എന്ന പുലി, മേഴത്തൂര്‍ സ്വദേശി അഭിലാഷ്, പള്ളിപ്പടി സ്വദേശി ഷാഹുല്‍, തൗസീഫ് എന്നിവര്‍ക്കും കണ്ടാലറിയുന്ന മറ്റുള്ളവര്‍ക്കുമെതിരെയുമാണ് പരാതി.
പട്ടാമ്പി കറുകപുത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്നിന് അടിമയാക്കി പീഡനത്തിനിരയാക്കിയ സംഭവത്തിന് പിന്നില്‍ വലിയ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന സംശയമാണ് ഇതോടെ ഉയരുന്നത്. തന്റെ സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികള്‍ ലഹരി റാക്കറ്റില്‍ കുരുങ്ങിയിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവര്‍ പെണ്‍കുട്ടികളെ വലയില്‍ വീ!ഴ്ത്തുന്നതെന്നും പെണ്‍കുട്ടി പറയുന്നു.വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ചൂഷണം ചെയ്താണ് പട്ടാമ്പിയിലെ പെണ്‍കുട്ടിയെ ലഹരിമരുന്നിന് അടിമയാക്കിയത്. ആദ്യം ലഹരിമരുന്ന് നല്‍കിയെങ്കിലും ഉപയോഗിച്ചില്ലെന്നും നഗ്‌നചിത്രങ്ങളും വീഡിയോയും കൈയ്യിലുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. തന്റെ സ്‌കൂളിലെത്തി ഭീഷണി തുടര്‍ന്നതോടെ പഠനം നിര്‍ത്തേണ്ടി വന്നതായും സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയതെന്നും കുട്ടി പറയുന്നു.
കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ തന്നേയും അമ്മയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പറയാതിരുന്നത്. ലഹരി ഉപയോഗം മൂലം മാനസിക നില തകരാറിലായിരുന്ന പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. പ്രശ്‌നങ്ങളെല്ലാം അവസാനിച്ചാല്‍ പാതി വ!ഴിയില്‍ നിര്‍ത്തിയ പഠനം തുടരണമെന്ന് ആഗ്രഹമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. കൈയ്യില്‍ മുറിവുണ്ടാക്കിയതുള്‍പ്പെടെ ലഹരി മരുന്ന് ഉപയോഗിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില് നിന്ന് ലഭിച്ചത്.