Pravasimalayaly

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മാതൃകയായി മാഞ്ഞൂർ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു കോണ്ടൂക്കാല : വാട്സ്ആപ്പ് ഗ്രൂപ്പ്‌ വഴി വിവര ശേഖരണവും രാപകലില്ലാതെ അധ്വാനവും : മാതൃകയായി ഈ ജനസേവകൻ

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മാതൃകയാവുകയാണ് കോട്ടയം ജില്ലയിലെ മാഞ്ഞൂർ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു കോണ്ടൂക്കാല. സർക്കാരിൽ നിന്നും ലഭിയ്ക്കുന്ന സേവനങ്ങളോടൊപ്പം സ്വന്തം നിലയിലും അഭ്യൂദയകാoക്ഷികളെ കണ്ടെത്തിക്കൊണ്ടും കോവിഡ് കാലത്ത് ജാതിമത രാഷ്ട്രീയ ഭേദമന്യേ ഒരു കാവൽക്കാരനെ പോലെ ജനങ്ങൾക്ക് വേണ്ടി അധ്വാനിക്കുകയാണ് ശ്രീ ബിജു. ലോക്ക് ഡൌൺ മൂലം വീടുകളിൽ ആയവരെ നവ മാധ്യമങ്ങളിലൂടെ ബന്ധപ്പെടുത്തി അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിച്ചു നൽകുന്നു. ഇതിൽ ഭക്ഷ്യ സാമഗ്രികളും മരുന്നും പരിശോധന ഉപകരണങ്ങളും ഉൾപ്പെടുന്നു.

ഏറ്റവും താഴെ തട്ടിലുള്ള ജനങ്ങളിൽ നിന്ന് പ്രവർത്തിയ്ക്കുന്ന ബിജുവിനെ പോലെയുള്ള നേതാക്കളാണ് സംസ്‌ഥാനത്തും രാജ്യത്തും ഭരണത്തിൽ വരേണ്ടതെന്ന് പ്രവാസി മലയാളി സമൂഹം അഭിപ്രായപ്പെടുന്നു. കോവിഡ് എന്ന മഹാമാരിയിൽ ഒരു പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും അദ്ദേഹത്തിന്റെ ഫോൺ കാൾ വഴിയും സമൂഹ മാധ്യമങ്ങളിലെ ഗ്രൂപ്പുകളും സന്ദേശങ്ങൾ വഴിയും സഹായം എത്തിയ്ക്കുന്ന ബിജു കോണ്ടൂക്കാലയെ പോലെയുള്ള വ്യക്തികൾ മഞ്ഞൂരിന്റെയും കടുത്തുരുത്തിയുടെയും കോട്ടയത്തിന്റെയും ജനസേവന മേഖലയിൽ കാണാൻ കഴിയില്ല. ജനങ്ങളുടെ അഭിപ്രായങ്ങളാണ് ഞങ്ങൾ പ്രവാസി മലയാളിയിലൂടെ നിങ്ങളെ അറിയിക്കുന്നത്. പ്രവാസി മലയാളികൾ ഇദ്ദേഹത്തിന്റെ പ്രവർത്തനത്തിന് ഫുൾ മാർക്ക് നൽകുന്നു

Exit mobile version