വയനാട് വൈത്തിരിയിൽ ബൈക്ക് കെ എസ് ആർ ടി സി ബസ്സിലിടിച്ചു യുവാവ് മരിച്ചു

0
483

വൈത്തിരി: പോലീസ് സ്റ്റേഷനു സമീപം ഗവണ്മെന്റ് ഹോസ്പിറ്റൽ ജംഗ്ഷനിൽ വെച്ച് ഓടി കൊണ്ടിരുന്ന ബൈക്ക് തെന്നി വീണ് കെ.എസ്. ആർ. ടി. സി. ബസ്സിനിടിച്ചതിനെ തുടർന്ന് യുവാവ് മരണപെട്ടു. വൈത്തിരി ടൗണിലെ സ്റ്റാമ്പ്‌ വെണ്ടർ ആയ ബാലകൃഷ്ണന്റെ മകൻ ശ്രീഹരി ആണ് മരണപ്പെട്ടത്.

രാത്രി 7.30 ഓടെ ലക്കിടി ഭാഗത്ത് നിന്നും വന്ന ബൈക്ക് കോഴിക്കോടേക്ക് പോകുന്ന ബസിലാണ് ഇടിച്ചത്. മർച്ചന്റ് നേവിയിൽ ജോലി ലഭിച്ച ശ്രീഹരി ട്രൈയ്നിങ്ങിന് ഇടയിൽ ലഭിച്ച അവധിയെ തുടർന്ന് നാട്ടിലെത്തിയതാണ്. അമ്മ പ്രമീള, സഹോദരി പ്രവിത കണ്ണൂർ. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Leave a Reply