Monday, July 8, 2024
HomeSportsCricketബിലാതിയിലെ കൂട്ടുകാരുടെ പ്രവചനം ചരിത്രം സൃഷ്ടിക്കുന്നു

ബിലാതിയിലെ കൂട്ടുകാരുടെ പ്രവചനം ചരിത്രം സൃഷ്ടിക്കുന്നു

കൊറോണയും ലോക്ക് ഡൗണും വിരസമാക്കിയ പ്രവാസി ജീവിതത്തിൽ രണ്ടു മാസത്തോളം ഇംഗ്ലണ്ടിലെ മലയാളികൾക്കായ് നല്ല രീതിയിൽ ഐ പി എൽ പുരത്തിൻ്റെ ആവേശം പകർന്നു നല്കിയ ബിലാത്തി ടെക്ബാങ്ക് ഐപിഎൽ പ്രവചന മത്സരം

കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ഇൻഡ്യയിൽ നടത്തുവാൻ കഴിയാതെ വന്ന ഇൻഡ്യൻ പ്രമീയർ ലീഗ് 13-ാം സീസൺ മത്സരങ്ങൾ യു എ ഇ യിൽ വച്ച് അരങ്ങേറിയപ്പോൾ ഐപിഎല്ലിൻ്റെ എല്ലാ ആവേശവും ഏറ്റെടുത്തു  ബിലാത്തിയിലെ കൂട്ടുകാർ എന്ന ഫെയ്സു ബുക്ക് കൂട്ടായ്മ നടത്തിയ ബിലാത്തി -ടെക്ബാങ്ക് - ഐപി എൽ പ്രവചന മത്സരത്തിൽ ജിൻസൺ റ്റി ജേക്കബ് ഒന്നാം സ്ഥാനത്തിന് അർഹനായ്.

സെപ്തംബർ 19 ന് ആരംഭിച്ച് നവംബർ 10 ന് അവസാനിച്ച ഐപിഎൽ മത്സരത്തിലെ 60 കളികളിലായി ഏറ്റവും അധികം തവണകളിൽ വിജയികളെ മത്സരം തുടങ്ങുന്നതിനു മുമ്പ് കൃത്യമായി പ്രവചിച്ചവരെയാണ് ജേതാക്കളായി തെരെഞ്ഞടുത്തത്.
കഴിഞ്ഞ ദിവസം നടന്ന ലൈവ് പരിപാടിയിൽ യുകെയിലെ സാമൂഹ്യ സംഘടനാ രംഗത്ത് അറിയപ്പെടുന്ന വാറിങ്ംടൺ സ്വദേശി ഷീജോ വറുഗീസ് ആണ് വിജയികളെ പ്രഖ്യാപിച്ചത്. അറുപതു മത്സരങ്ങളിൽ നിന്ന് 37 പോയൻ്റ് കളമായ് 3 പേർ ആദ്യ സ്ഥാനത്തു എത്തിയതിനാൽ നറുക്കെടുപ്പിലൂടെ ആണ് ഒന്ന്, രണ്ട് മൂന്ന് സ്ഥാനക്കാരെ തെരഞ്ഞെടുത്തത്.

നോഫോക്ക് സ്വദേശി ജിൻസൺ റ്റി ജേക്കബ് ഒന്നാം സ്ഥാനത്തിന് അർഹനായപ്പോൾ, ബ്രിസ്റ്റോളിൽ നിന്നുള്ള ടോമി തോമസ് രണ്ടാം സ്ഥാനവും നോട്ടിംങ്ങിൽ താമസിക്കുന തോമസ് സ്റ്റീഫൻ മൂന്നാം സമ്മാനം നേടി. ബർമ്മിങ്ങാമിൽ നിന്നുള്ള ബോബൻ സിറയിക് (36) ആണ് നാലാം സ്ഥാനം നേടിയത്.

ഷിമ്മി കാരിനാട്ട് തോമസ് (34) സജി പാലാക്കാരൻ (33) ജിജിത് പാപ്പച്ചൻ (33) തലയ്ക്കൽ സോണി (32) എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹരായി. ബാബു തോമസ് (36), ബിബിൻ.വി.എബ്രാഹം (35) സീജോ വേലാംകുന്നേൽ ജോസ് (34) ജസ്റ്റ്യൻ എബ്രാഹം (32) എന്നിവർ ഗ്രൂപ്പ് അഡ്മന്മാരായായതിനാൽ സമ്മാനങ്ങൾ നിരസിക്കുകയാണ് ഉണ്ടായത്.

ശാന്തതയോടും തൻമയത്വത്തോടും കൂടി ജീവസുറ്റ രീതിയിൽ വിജയികളെ പ്രഖ്യാപിച്ച ഷീജോ വറുഗീസ് ബിലാത്തി കുട്ടുകാരുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

കൊറോണക്കാല വിരസത ലോകത്ത് ആകമാനമായി നിരവധി ഫേസ്ബുക്ക് കൂട്ടായ്മകൾ ഉടലെടുക്കുവാൻ കാരണമായെങ്കിലും നാലായിരത്തോളം അംഗങ്ങളുള്ള ബിലാത്തിലിലെ കൂട്ടുകാർ ഇംഗ്ലണ്ടിലെ മലയാളികൾക്ക് മാത്രമായി ആരംഭിച്ചതാണെന്ന് ബി കു എന്ന ചുരക്ക പേരിൽ അറിയിപ്പെടുന്ന കൂട്ടായ്മയുടെ അഡ്മിൻന്മാർ അവകാശപ്പെടുന്നു.

ഇംഗ്ലണ്ടിൽ വിവിധ ദേശത്ത് വസിക്കുന വിഭിന്ന രാഷ്ട്രീയ വിശ്വാസ ചിന്താഗതിക്കാരായ നോബി കെ ജോസ് (മാർവേൻ ) പപ്പൻ പപ്പേട്ടൻ, അന്നാ എൻ സേറാ (സാലിസ്ബറി ) ജസ്റ്റ്യൻ എബ്രാഹം ( റോത്തർ ഹാം) ജോമോൻ ചെറിയാൻ (ഈസ്റ്റ് വോൺ ) സീജോ വേലാംകുന്നേൽ ജോസ് (ലണ്ടൻ) പ്രസാദ് ഒഴാക്കൽ (പൂൾ) ബിബിൻ വി എബാഹം ( Sൺ ബ്രിജ് വെൽസ്) ജോൺ തോമസ് (വൂസ്റ്റർ) ബാബു തോമസ്, റോസ്ബിൻ രാജൻ (നോർത്താപ്ടൻ ) ഡിക്സ് മാത്യു (നോട്ടിങ്ങാം) വിൽസൺ പുന്നോലി ( എക്സിറ്റർ) എന്നിവർ ആണ് ബിലാത്തി കൂട്ടുകാരുടെ അഡ്മിൻ / മോഡറേറ്റർമാരായ് കൂട്ടായ്മയുടെ ചുക്കാൻ പിടിക്കുന്നത്.

കൊറോണയും ലോക്ക് ഡൗണും വിരസമാക്കിയ പ്രവാസി ജീവിതത്തിൽ രണ്ടു മാസത്തോളം ഇംഗ്ലണ്ടിലെ മലയാളികൾക്കായ് നല്ല രീതിയിൽ കെ പി എൽ പുരത്തിൻ്റെ ആവേശം പകർന്നു നല്കിയ ബിലാത്തി ടെക്ബാങ്ക് ഐപിഎൽ പ്രവചന മത്സരത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒന്നാം സമ്മാന ജേതാവായ ജിൻസൺ റ്റി ജേക്കബ് പ്രത്യേകം നന്ദിയും അഭിനന്ദനവും അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments