ബിനീഷ് കൊടിയേരി അറസ്റ്റ്: സുഹൃത്തുക്കളും കുരുക്കിലേക്ക്.

0
47

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് മേൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുരുക്ക് മുറുക്കുന്നു. ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കോടിയേരി ബാലകൃഷ്ണൻ താമസിച്ചിരുന്ന മരുതംകുഴിയിലെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തുന്നുണ്ട്. ഇതിന് പുറമെ ബിനീഷിന്റെ സുഹൃത്തുക്കളുടെ വീടുകളലും സ്ഥാപനങ്ങളിലും ഇഡി സംഘം പരിശോധന നടത്തുന്നുണ്ട്.

ബിനീഷിന്റെ ബിനാമിയുടെ അരുവിക്കരയിലെ വീട്ടിലും ഇ ഡിസംഘം പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. അൽ ജാസം അബ്ദുൾ ജമ്പാർ എന്ന വ്യക്തിയുടെ വീട്ടിലാണ് പരിശോധന. ഇയാൾ മാൻപവർ കൺസൾട്ടൻസി നടത്തി വരുകയായിരുന്നു. ആഡംമ്പര കാർ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇയാൾ നേരത്തെ ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് സമീപമുള്ള ചിറക്കുളം റോഡിൽ ടോറസ് റമിഡീസ് എന്ന സ്ഥാപനത്തിലും പരിശോധന നടക്കുകയാണ്. ബിനീഷ് കോടിയേരിയുടെ സുഹൃത്തും കണ്ണൂർ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ മുഹമ്മദ് അനസിന്റെ വീട്ടിൽ ഇഡി പരിശോധന നടത്തുന്നുണ്ട്. കണ്ണൂർ ധർമ്മടത്തെ വീട്ടിലാണ് പരിശോധന നടത്തുന്നത്.

Leave a Reply