തിരുവനന്തപുരം | ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം രാജിവെക്കേണ്ട ആവശയമില്ലെന്ന് സിപിഎം സെക്രട്ടേറിയറ്റ്. ബിനീഷുമായി ബന്ധപ്പെട്ട കേസിന്റെ വിശദാംശങ്ങള്‍ കോടിയേരി സെക്രട്ടേറിയറ്റില്‍ വിശദീകരിച്ചു. വിഷയത്തില്‍ താനോ പാര്‍ട്ടിയോ ഇടപെടേണ്ട കാര്യമില്ലെന്ന് കോടിയേരി വ്യക്തമാക്കിയതായാണ് റിഫേ്പാര്‍ട്ടുകള്‍.
ബിനീഷ് ഒരു വ്യക്തിയാണ്. അതിനാല്‍ കേസ് അദ്ദേഹം തന്നെ നേരിടും. തെറ്റു ചെയ്‌തെന്ന് തെളിഞ്ഞാല്‍ ബിനീഷിനെ ശിക്ഷിക്കട്ടെയെന്നും കോടിയേരി സെക്രട്ടേറിയറ്റില്‍ പറഞ്ഞതായണ് വിവരം. അതേസമയം, 24 മണിക്കൂറിലധികം ബിനീഷിന്റെ കുടുംബത്തെ പൂട്ടിയിട്ട നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.
ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ സ്വീകരിക്കുന്ന നയം ഇരട്ടത്താപ്പാണെന്നും യോഗം വിലയിരുത്തി. സിപിഎമ്മിനെയും സര്‍ക്കാറിനെയും പ്രതിരോധത്തിലാക്കുകയാണ് ഏജന്‍സികളുടെ ലക്ഷ്യമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇക്കാര്യങ്ങള്‍ തുറന്നുകാട്ടി കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ പ്രത്യക്ഷ സമരത്തിനിറങ്ങാനും സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
