ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വ​സ​തി​യി​ല്‍ ന​ട​ക്കു​ന്ന റെ​യ്ഡ് സി​പി​എ​മ്മി​ന്‍റെ ജീ​ര്‍​ണ​ത​യു​ടെ തെ​ളി​വ് : രമേശ് ചെന്നിത്തല

0
36

ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വ​സ​തി​യി​ല്‍ ന​ട​ക്കു​ന്ന റെ​യ്ഡ് സി​പി​എ​മ്മി​ന്‍റെ ജീ​ര്‍​ണ​ത​യു​ടെ തെ​ളി​വാണ്;അ​ന്ത​സു​ണ്ടെ​ങ്കി​ല്‍ കോ​ടി​യേ​രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് രമേശ് ചെന്നിത്തല

കാ​സ​ര്‍​ഗോ​ഡ്:അ​ന്ത​സു​ണ്ടെ​ങ്കി​ല്‍ കോ​ടി​യേ​രി സെ​ക്ര​ട്ട​റി സ്ഥാ​ന​മൊ​ഴി​യ​ണ​മെ​ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. കാ​സ​ര്‍​ഗോ​ട്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ലൂ​ടെ മ​ക​ന്‍ കോ​ടി​ക​ള്‍ സ​മ്പാ​ദി​ച്ചി​ട്ടും കോ​ടി​യേ​രി​യോ സ​ര്‍​ക്കാ​രോ അ​റി​ഞ്ഞി​ല്ലെ​ന്ന വാ​ദം ക​ള്ള​മാ​ണ്. ആ​ദ​ര്‍​ശം പ്ര​സം​ഗി​ക്കു​ക​യും അ​ധോ​ലോ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന പാ​ര്‍​ട്ടി​യാ​ണ് സി​പി​എം.
ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വ​സ​തി​യി​ല്‍ ന​ട​ക്കു​ന്ന റെ​യ്ഡ് സി​പി​എ​മ്മി​ന്‍റെ ജീ​ര്‍​ണ​ത​യു​ടെ തെ​ളി​വാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

 

Leave a Reply