
നല്ല വിദ്യാഭ്യാസമുള്ള യുവജനങ്ങള്‍ ഉപജീവനത്തിനുള്ള തൊഴിലിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയും പി.എസ്.സി പരീക്ഷ എഴുതിയും ജീവിതത്തിന്റെ ഏറ്റവും ഫലവത്തായ യൗവ്വനകാലം പാഴാക്കുമ്പോള്‍ സ്വയം തൊഴില്‍ കണ്ടെത്തി ആവശ്യമായ വരുമാനം നേടി ജീവിക്കാന്‍ യുവതയെ ആഹ്വാനം ചെയ്യുകയാണ് ബിനോയെന്ന യുവസംരംഭകന്‍. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത പേപ്പര്‍ ബാഗുകളാണ് ബിനോയുടെ ഉല്‍പ്പന്നം. ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലിടങ്ങളും പണിശാലകളും അടച്ചിട്ടപ്പോഴാണ് ബിനോ തന്റെ എളിയ സംരംഭം ആരംഭിച്ചതും വിജയിപ്പിച്ചതും, നമുക്ക് ബിനോയോട് തന്നെ ചോദിച്ചറിയാം വിജയത്തിന്റെ ജീവിത വഴികള്‍.
പേപ്പര്‍ കവര്‍ സംരംഭം

കുട്ടികാലം: 1982 ല്‍ ജനിച്ച ബിനോയുടെ സ്വന്തം നാട് അങ്കമാലിക്കടുത്ത് മൂക്കന്നൂര്‍ ആണ് . അപ്പച്ചന്‍ വര്‍ഗ്ഗീസ് . അമ്മ മേരി. സഹോദരന്‍ ബിജോയിയും ഭാര്യ ബെറ്റ്‌സിയും ഇപ്പോള്‍ കുടുബ സമേതം വിദേശത്ത് ആണ് .അച്ഛൻ നാട്ടിലെ ഒരു സ്‌കൂളില്‍ ക്ലര്‍ക്ക് ആയിരുന്നു.ബിനോയ് പത്താം ക്ലാസ് പഠനത്തിന് ശേഷം പി ഡി സി പാസ്സായി. എന്നും അദ്ധേഹത്തിന്റെ മനസ്സിലെ ഒരു സ്വപ്നം ആയിരുന്നു സ്വന്തമായി ബിസ്സിനസ്സ് തുടങ്ങുണം എന്നുള്ളത്. അന്നത്തെ കാലത്ത് ആരും അത്ര അനുകൂല മനോഭാവം ആയിരുന്നില്ല പ്രകടിപ്പിച്ചത്…മാതാപിതാക്കളുടെയും അടുത്ത ഒരു ബന്ധുവിന്റെയും നിര്‍ദേശപ്രകാരം ഗ്രാഫിക്‌സ് പഠിക്കുവാന്‍ പോയി .. പിന്നീടുള്ള ഒരു വര്‍ഷം തട്ടിമുട്ടിയെല്ലാം കടന്ന് പോയി… ശേഷം എകദേശം 10 വര്‍ഷകാലം ഒരു ടി വി ചാനലില്‍ വര്‍ക്ക് ചെയ്തു. കുറച്ച് നാള്‍ ഡെല്‍ഹിയില്‍ ആയിരുന്നു വര്‍ക്ക് . ഡല്‍ഹിയില്‍ നിന്ന് കിട്ടിയ അറിവുകള്‍ വച്ച് തിരികെ നാട്ടില്‍ എത്തി. ഈ കാലയളവില്‍ തന്നെ വിവാഹ ജീവിതത്തിലേക്കും പ്രവേശിച്ചു … മലയാറ്റൂര്‍ നീലിശ്വരം സ്വദേശിനി അബിതയാണ് ജീവിത പങ്കാളി. 2 പെണ്‍മക്കള്‍ … ആന്‍ മരിയ – ഒന്നാം ക്ലാസ്, അഞ്ചലീന – 2 വയസ്സ് .

തുടക്കം 2019 ല്‍
ജീവിതത്തിലെ ചില പ്രതിസന്ധികള്‍ മൂലം ചാനലിലെ ജോലി ഉപേക്ഷിക്കണ്ടി വന്നു. ഈ സമയത്താണ് സഹോദരന്‍ ബിജോയി നവ മാധ്യമങ്ങള്‍ വഴി കണ്ടെത്തിയ പേപ്പര്‍ കവര്‍ യൂണിറ്റിനെ കുറിച് സംസാരിക്കുന്നത് . പ്ലാസ്റ്റി കിന് നിരോധനം വന്നിരിക്കുന്ന ഒരു സാഹചര്യം കൂടിയായിരുന്നു അത്. കവര്‍ ഉണ്ടാക്കാനുള്ള മെഷിനറി എവിടെ ലഭിക്കും എന്നായിരുന്നു പിന്നീടുള്ള അന്വേഷണങ്ങള്‍ …. ഇതുമായി ബന്ധപെട്ട ഒരു ടീം പാലക്കാട് ഉണ്ട് എന്ന് മനസിലാക്കി .. മെഷീനറിയെ കുറിച്ച് മനസിലാക്കുനതിനും ട്രെയിനിങ്ങിനുമായി ആയി യാത്ര തിരിച്ചു….അവസാനം എല്ലാ പ്രതിസന്ധികളയും തരണം ചെയ്ത് നാട്ടില്‍ തന്നെ ഈ ഒരു സംരംഭം തുടങ്ങുവാന്‍ തീരുമാനിച്ചു.

പ്രതിസന്ധികള്‍
മെഷിന്‍ വന്നു … അവര്‍ വീട്ടില്‍ വന്ന് നമുക്ക് മെഷീനറിയുടെ പ്രവര്‍ത്തനവും കവര്‍ ഉണ്ടാക്കുന്നതിനുള്ള ട്രെയിനിങ്ങും തന്നു . ആദ്യ തവണ നേരിട്ട് പോയി കോയമ്പത്തൂര്‍ നിന്ന് പേപ്പര്‍ എടുത്തു കൊണ്ട് വന്നു. ചെറിയ വര്‍ക്കുകള്‍ കിട്ടി തുടങ്ങി. അപ്പോഴെയ്ക്കും കോവിഡ് എന്ന മഹാമാരി ലോകം മുഴുവന്‍ കീഴടക്കി തുടങ്ങിയിരുന്നു. ചെറിയ ഒന്ന് രണ്ട് വര്‍ക്കുകള്‍ ലഭിച്ചപ്പോഴേ യ്ക്കും ഘീരസ റീംി ആയി നാട്ടില്‍ . ഘീരസ റീംി കാലത്ത് ഉണ്ടായിരുന്ന കുറച്ച് പേപ്പര്‍ ഉപയോഗിച് കകവറുകള്‍ ഉണ്ടാക്കി കൊണ്ടിരുന്നു. ഘീരസ റീംി ന് ശേഷം കുറച്ച് വിറ്റ് പോയി.

വിജയത്തിലേക്ക്
മേയ് അവസാനം ആയിരുന്നു മകളുടെ ജന്മദിനം. അന്ന് കേക്ക് വാങ്ങുവാന്‍ നാട്ടില്‍ തന്നെയുള്ള ബേക്കറിയില്‍ പോയതാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത് …കടക്കാരനോട് കേക്കിന്റ കൂടെ ലഭിച്ച കവറിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു.. കടകാരന്‍ ബിനോയി യോട് ഒരു മറുചോദ്യം ..നിങ്ങള്‍ക്ക് ഇതിന്റെ പരിപാടി ഉണ്ടോ? ഉണ്ടെങ്കില്‍ കവര്‍ വേണമെന്നായി. മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശി തുടങ്ങി
ഇന്ന് അങ്കമാലിക്കടുത്ത് കരയാംപറമ്പ് ഓഫിസില്‍ ഇരിക്കുമ്പോള്‍ പഴയ കാലം പുഞ്ചരിയോടെ ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം. പേപ്പര്‍ കവര്‍ യൂണിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ ഒരു സുഹൃത്ത് കൂടെ ഉണ്ട്..
നിര്‍മ്മിച്ച കവറുകള്‍ ഒട്ടിക്കാനും കയര്‍ കെട്ടുവാനും കുടുംബാഗങ്ങള്‍ കൂടെയുണ്ട്. അപ്പനും അമ്മയും മക്കളും കൊച്ചുമക്കളും കൂടി നാട്ട് വര്‍ത്തമാനവും പറഞ്ഞു ഈ ജോലികള്‍ ചെയ്യുമ്പോള്‍ പഴയ കാല കൂട്ടായ്മകളിലേക്ക് ഉള്ള ഒരു തിരിച്ചു പോക്കും ആണ് . അതൊ ടൊപ്പം കവര്‍ ഒട്ടിക്കാനും മടക്കാനും മൂന്ന് നാല് കുടുംബാംഗങ്ങള്‍ സഹായിക്കുന്നുണ്ട്.കോവിസ് കാലത്ത് പല കുടുബങ്ങളേയും ചെറിയ തോതിലെങ്കിലും സഹായിക്കാന്‍ സാധിച്ചത്തിന്റെ ചെറു പുഞ്ചിരി തൂകി കൊണ്ട് …. പല അളവിലും പല ആകൃതിതിയിലും ഉള്ള കവറുകള്‍ ആണ് കസ്റ്റമേഴ്‌സ് ആവശ്യപെടുന്നത്. പ്രിന്റ് ചെയ്തതും ചെയ്യാത്തതുമായിട്ടുള്ള കവറു കളുടെ അന്വേഷണം ദിനം പ്രതി ഉണ്ടാകുന്നുണ്ട്…ആ അന്വേഷണങ്ങളില്‍ ഒരു പരിധി വരെ ഓര്‍ഡര്‍ ആവുകയും നിര്‍മിക്കുകയും നിശ്ചിത സമയത്തിനുള്ളില്‍ ഡെലിവറി ചെയ്യാനും സാധിക്കുന്നുണ്ട് എന്നത് ഈ ഒരു യൂണിറ്റിന്റെ പ്രത്യേകത ആയിട്ട് നമുക്ക് കാണാം… ബിനോയ് എന്ന ഒരു ചെറുപ്പക്കാരന്റെ ഉള്ളില്‍ അടങ്ങാത്ത ആഗ്രഹം കൊണ്ട് ആരംഭിച്ച പ്രസ്ഥാനം കോവിഡ് എന്ന സാഹചര്യത്തില്‍ വീണു പോവാനുള്ള സാധ്യതകള്‍ നില നില്‍ക്കുമ്പോഴും പ്രതീക്ഷിക്കാത്ത തരത്തില്‍ വിജയമായി മാറിയത് ഇദ്ദേഹത്തിന്റെ അര്‍പ്പണ ബോധത്തെയും, ആത്മാര്‍ത്ഥതയെയും തന്നെയാണ് തുറന്ന് കാണിക്കുന്നത്… ഇന്ന് വിജയത്തിന്റെ ട്രാക്കിലൂടെയുള്ള യാത്രയിലാണ്
ANGELUS PAPER BAGS..+91 95 4455 7070.