കോട്ടയം: കേരള കോൺഗ്രസ് (സ്കറിയ തോമസ് )ചെയർമാനായി ബിനോയ് ജോസഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പൊതുമേഖല സ്ഥാപനമായ കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രിസ് ചെയർമാൻ കൂടിയാണ് ബിനോയ് ജോസഫ്. വാർഡ് തലം മുതൽ മെമ്പർഷിപ് നൽകിയാണ് തെരഞ്ഞെടുപ്പു നടത്തിയത്. ശനിയാഴ്ച 11 മണിക്ക് കെ പി എസ് മേനോൻ ഹാളിൽ ചേർന്ന സംസ്ഥാന സമ്മേളനമാണ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്
പാർട്ടി തെരഞ്ഞെടുപ്പ് കൺവൻഷനിൽ നടപടി ക്രമങ്ങൾ സംസ്ഥാന റിട്ടേണിങ് ഓഫീസർ ഡോ. തോമസ് വർഗീസ് പുളിക്കൽ നിയന്ത്രിച്ചു. ഡോ. ഷാജി കടമലയെ സെക്രട്ടറി ജനറൽ ആയും, പ്രൊഫ. എ. അരവിന്താക്ഷൻ പിള്ളയെ വൈസ് ചെയർമാനായും, ശ്രീമതി നിർമല തോമസിനെ ട്രഷററായും യോഗം തെരഞ്ഞെടുത്തു.


സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് പാർട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. ബോബൻ ടി തെക്കേൽ നന്ദി രേഖപ്പെടുത്തി.