ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ് രാജിവച്ചു. ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചതായി ബിപ്ലബ് കുമാര്‍ ദേവ് അറിയിച്ചു.ഇന്ന് വൈകീട്ട് 5 മണിക്ക് അഗര്‍ത്തലയില്‍ ബിജെപി എംഎല്‍എമാരുടെ യോഗം ചേരുന്നുണ്ട്. ഇതിനായി രണ്ട് കേന്ദ്ര നിരീക്ഷകരെ ബിജെപി ത്രിപുരയിലേക്ക് അയച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ ചേരുന്ന ഈ യോഗത്തില്‍ അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
25 വര്‍ഷം നീണ്ട ഇടത് ഭരണം അട്ടിമറിച്ചുകൊണ്ട് കേവലം ഭൂരിപക്ഷം നേടി 2018 ലാണ് ബിപ്ലബ് കുമാര്‍ ദേവ് ത്രിപുരയില്‍ അധികാരത്തിലെത്തുന്നത്. കേന്ദ്ര നേതൃത്വത്തിന് അദ്ദേഹം അഭികാമ്യനായിരുന്നുവെങ്കിലും സംസ്ഥാന നേതാക്കളുമായി അദ്ദേഹത്തിന്റെ ബന്ധം കലുഷിതമായിരുന്നു. ഇതിന്റെ ബാക്കിപത്രമായാണ് ത്രുപരയില്‍ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കി ബിപ്ലബ് രാജിവച്ച് പുറത്ത് പോയത്.