Friday, October 4, 2024
HomeNewsKeralaസി എം എസ് ആംഗ്ലിക്കാൻ ചർച്ച്‌ മഹായിടവാ ആർച്ച് ബിഷപ് ഡോ സ്റ്റീഫൻ വട്ടപ്പാറ തിരുമേനിയുടെ...

സി എം എസ് ആംഗ്ലിക്കാൻ ചർച്ച്‌ മഹായിടവാ ആർച്ച് ബിഷപ് ഡോ സ്റ്റീഫൻ വട്ടപ്പാറ തിരുമേനിയുടെ പൗരോഹിത്യത്തിന് ഇന്ന് 50 ആണ്ട്

ആർച്ച് ബിഷപ്പ് ഡോ.സ്റ്റീഫൻ വട്ടപ്പാറ തിരുമേനിയുടെ പൗരോഹിതത്തിന്റെ അൻപതാം വർഷമാണ് ഇന്ന് ,1971. മെയ് 5നാണ് വൈദികനായത്. അതിന് ശേഷം ആംഗ്ലീക്കൻ സഭയുടെ സുവർണ്ണകാലത്തേക്കാണ് സഭയു പ്രവർത്തനങ്ങൾ നീങ്ങിയത്. ആംഗ്ലീക്കൻ സഭയുടെ ഉയർച്ചയിലും താഴ്ച്ചയിലും സഭയെ നയിച്ചത് അഭിവനന്ദ്യ തിരുമനസ്സായിരുന്നു. 1986 ആർച്ച് ബിഷപ്പായിരുന്ന വി.ജെ. സ്‌റ്റീഫൻ തിരുമേനി കാലം ചെയ്തതിന് ശേഷം സഭയുടെ പൂർണ്ണ ഉത്തരവാദിത്വ മേറ്റെടുത്തു. 1987-ൽ കോ അഡ്ജർ ബിഷപ്പായും അതിന് ശേഷം ആർച്ച് ബിഷപ്പായും വാഴിക്കപ്പെട്ടട്ടു. ആർച്ച് ബിഷപ്പായതിന് ശേഷം കേരളത്തിലെ സഭയു ടെ ഭരണം നിർവഹണം സുതാര്യമാക്കുന്നതിനായി വിവിധ ഭദ്രാസനങ്ങളാക്കിയത്. ഇപ്പോൾ കേരളത്തിലെന്നതു പോലെ ഇന്ത്യയുടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ആംഗ്ലീക്കൻ സഭയക്ക്‌ മഹായിടവകയും, മറ്റ് സ്ഥാപനങ്ങളുമുണ്ട്. അമേരിക്കയിൽ സഭ സ്ഥാപിക്കാനും അവിടെ വൈദികരെയും തിരുമേനിമാരെയും വാഴിക്കാൻ തിരുമേനിക്ക് സാധിച്ചതും സഭയുടെ അഭിമാനകരമായ വളർച്ചയുടെ ഭാഗമാണ്. ഒപ്പം തന്നെ സഭയക്ക് നുറ് കണക്കിന് വിശ്വാസികളും അമേരിക്കയിലുണ്ട്. കേരളത്തിൽ പരിവർത്തി ക്രൈസ്തവ സഭയെന്ന് അവകാശപ്പെടാൻ ആംഗ്ലീക്കൻ സഭയക്ക് മാത്രമേയുള്ളു. ലക്ഷ കണക്കിന് പരവർത്തിത ക്രൈസ്തവർക്ക് അഭയമായ കോർപ്പറേഷൻ നേടിയെടുത്തത് ആംഗ്ലീക്കൻ സഭയുടെയും തിരുമേനിയുടെ ശ്രമഫലമായാണ്



സെമിനാരി വിദ്യാഭ്യാസത്തോടൊപ്പം തന്നെ1970 .July – 8 ന് 26-ാം വയസ്സിൽ തിരുവല്ല പെരുന്തുരുത്തി മക്കന്റിയർ ദേവാലയത്തിൽ സഭാപ്രവർത്തകനായ് ദൈവികവേലയ്ക്ക് തുടക്കം കുറിച്ചു.1971 – മെയ് 5 ന് വൈദികപട്ടം സ്വീകരിച്ചു…. തിളക്കമാർന്ന 50 വർഷങ്ങൾ..! ഇന്ന്
2021 മെയ് 5 – പൗരോഹിത്യ ശുശ്രൂഷ യാത്രയുടെ ഗോൾഡൻ ജൂബിലി ദിനം.!
ഇക്കാലയളവിൽ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലും USA യിലുമായി സഭ വളർന്നിരിക്കുന്നു ..
ദൈവഹിതത്താൽ
ഇന്ത്യയിലും വിദേശത്തുമായ്ഏറ്റവും അധികം ബിഷപ്പുമാരെയും വൈദികരെയും വാഴിച്ചതിൻ്റെ റെക്കോർഡു് തിരുമേനിക്ക് സ്വന്തം.!
വേദശാസ്ത്ര പണ്ഡിതൻ, ഗ്രന്ഥകർത്താവു്, വാഗ്മി, കവി, ചരിത്രകാരൻ എന്നീ നിലകളിലും ശോഭിക്കുന്ന ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ (ACl) അഭിവന്ദ്യമെത്രാപ്പോലീത്ത തിരുമേനിക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ.. പ്രാർത്ഥനയോടെ…ആശംസകൾ……

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments