ബീഹാറിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കി ബിജെപി

0
37

പറ്റ്ന : വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കവേ ബീഹാറിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചർച്ച നടത്തി. ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതിനിടെയായിരുന്നു രാഷ്ട്രീയ നീക്കങ്ങൾ ചർച്ച ചെയ്തത്.

ജെഡിയു അദ്ധ്യക്ഷനുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. സംഭാഷണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ചാണ് ഇരു നേതാക്കളും ചർച്ച നടത്തിയതെന്നാണ് വിവരം. അതേസമയം സർക്കാർ രൂപീകരണം സംബന്ധിച്ചാകാം ഇരു നേതാക്കളും സംസാരിച്ചതെന്നാണ് വിലയിരുത്തൽ.

തെരഞ്ഞെടുപ്പ് ഫലവും സർക്കാർ രൂപീകരണത്തിന്റെ സാദ്ധ്യതകളും ഇരുവരും ചർച്ച ചെയ്തതായാണ് വിവരം. തെരഞ്ഞെടുപ്പ് ഫലത്തോടെ മുന്നണിയിലെ രണ്ടാം കക്ഷിയായി ജെഡിയു ചുരുങ്ങിയിരുന്നു. ബിജെപിക്കാണ് കൂടുതൽ സീറ്റുകൾ ലഭിച്ചത്. നിതീഷ് കുമാറിനെയാണ് എൻഡിഎ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിച്ചിരുന്നത്. ഇത് സംബന്ധിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത്തരത്തിലുളള ചർച്ചകൾ നടന്നിട്ടില്ലെന്ന് ജെഡിയുവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Leave a Reply