ഉത്തരാഖണ്ഡില്‍ ചരിത്രം കുറിച്ച് ബിജെപി; ഭരണത്തുടര്‍ച്ച

0
32

ഉത്തരാഖണ്ഡില്‍ ചരിത്രം തിരുത്തിക്കുറിച്ച് ബിജെപി അധികാരത്തുടര്‍ച്ചയിലേക്ക്. 70 അംഗ നിയമസഭയില്‍ ലീഡ് നിലയില്‍ ബിജെപി കേവലഭൂരിപക്ഷം കടന്നു. 43 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. അതേസമയം മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും പിന്നിലാണ്.

മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, ഖാതിമ നിയമസഭ മണ്ഡലത്തില്‍ പിന്നിട്ടു നില്‍ക്കുകയാണ്. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് ലാല്‍കോണ്‍ മണ്ഡലത്തില്‍ ഏഴായിരത്തിലേറെ വോട്ടുകള്‍ക്ക്  പിന്നിലാണ്. ഡെറാഡൂണ്‍ കാന്റ് മണ്ഡലത്തില്‍ ബിജെപിയുടെ സവിത കപൂര്‍ മുന്നിട്ടു നില്‍ക്കുകയാണ്.

കോണ്‍ഗ്രസ് 22 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് ഒരിടത്തും ലീഡ് നേടാനായിട്ടില്ല. ഉത്തരാഖണ്ഡില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടന്നത്. 59.51 ശതമാനം പേരാണ് ജനവിധി രേഖപ്പെടുത്തിയത്.

Leave a Reply