Pravasimalayaly

മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി എംഎഎല്‍എ രാഹുല്‍ നര്‍വേക്കര്‍ക്ക് വിജയം

മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി എംഎഎല്‍എ രാഹുല്‍ നര്‍വേക്കര്‍ക്ക് വിജയം. 164 വോട്ടുകള്‍ നേടിയാണ് നര്‍വേക്കര്‍ വിജയമുറപ്പിച്ചത്.മഹാവികാസ് ആഘാഡി സ്ഥാനാര്‍ഥിയായി ശിവസേന എംഎല്‍എ രാജന്‍ സാല്‍വിയാണ് മത്സരിച്ചത്. അദ്ദേഹത്തിന് 106 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.

പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തിയത്. എഴുന്നേറ്റ് നിന്ന് ഓരോ അംഗങ്ങളായി വോട്ടു ചെയ്യുന്ന രീതിയാണ് സഭയില്‍ അവലംബിച്ചത്.

ശിവസേനയുടെ മുന്‍ നേതാവായിരുന്നു രാഹുല്‍. 2014ല്‍ അദ്ദേഹം പാര്‍ട്ടി വിട്ട് എന്‍സിപിയില്‍ ചേര്‍ന്നു. പിന്നീട് 2019ലാണ് അദ്ദേഹം ബിജെപിയില്‍ എത്തിയത്.

Exit mobile version